Headlines

‘ഇനി 54 വീടുകളുടെ പണി നടക്കുന്നു, മെയ് മാസത്തിൽ പൂർത്തിയാക്കും’; വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ

വയനാട്ടിൽ ലീഗിന്റെ സ്നേഹവീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ. ഉരുൾപൊട്ടൽ സമയത്ത് തന്നെ പറഞ്ഞതായിരുന്നു ആ വാക്ക് ലീഗ് പാലിച്ചുവെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. വലിയ സന്തോഷം, അഭിമാനം. ഏറ്റവും മനോഹരമായ വീട് തന്നെ നിർമിച്ച് നൽകി. 51 വീടുകളുടെ പണി പൂർത്തിയായി. 54 വീടുകളുടെ പണി നടക്കുന്നു. അത് മെയ് മാസത്തിൽ പൂർത്തിയാക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.

സ്വന്തം വീട് വെക്കുമ്പോലെ തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. എല്ലാവരും സഹകരിച്ചു. രാഷ്ട്രീയമോ നേട്ടങ്ങളോ നോക്കിയിട്ടല്ല. സംസ്ഥാന ഭാരവാഹികൾ, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏൽപിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. ഇതിൽ രാഷ്ട്രീയം ഇല്ല മനുഷ്യത്വം മാത്രമാണ് ഉള്ളത്.

വീട് നിർമ്മിച്ച് നൽകുക മാത്രമല്ല ചെയ്തത്. ആ വീടുകളിൽ ആവശ്യമായ ഫർണിച്ചർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാരണം, ഈ കുടുംബങ്ങളൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകളിൽ എല്ലാവരുടെയും സപ്പോർട്ടിലായിരുന്നു ജീവിതം. ക്രൗഡ് ഫണ്ടിങ് വഴി പണം സമാഹരിച്ചു. ആവശ്യമായ പണം എത്തിയെന്നും സാദിഖ് അലി തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കി. ഇതൊരു പുണ്യപ്രവൃത്തിയാണ് അതിന് പ്രതിഫലം ലഭിക്കും. ഒരുപാട് സഹായങ്ങൾ ഞങ്ങൾ ചെയ്തുവരുന്നു.

വീടിന് ആവശ്യമായ ഫർണിച്ചർ, ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ നൽകി.ദുരന്തബാധിതർക്ക് മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശനം നടത്തുന്നതോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തിൽ കോൺഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് . കോൺഗ്രസിനെ കുറ്റം പറയാൻ പറ്റില്ല, അവർ സർക്കാരിനെ വിശ്വസിച്ചു പോയി. അതാണ് വൈകാൻ കാരണം. അവർക്ക് കർണാടകയിൽനിന്നുള്ള സോഴ്സസ് മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് കൊടുത്തില്ലേ.

കോൺഗ്രസിന് ചെറിയ താമസം വന്നു. പക്ഷേ, സർക്കാരിൻ്റെ പദ്ധതി അനന്തമായി പോവുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഇതാണ് ഉണ്ടായത്. അവിടെ ദുരന്തം നേരിട്ട് ബാധിച്ചവർ മാത്രമല്ല, അതിൻ്റെ അനുബന്ധമായി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. അവർക്ക് കോൺഗ്രസിൻ്റെ പദ്ധതി വളരെയധികം പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.പ്രവർത്തകരുടെതടക്കം ആത്മാർത്ഥമായ സപ്പോർട്ട് ആണ് ഈ കാര്യത്തിൽ ഹെൽപ് ചെയ്തത്. പാണക്കാട് കുടുംബത്തിന്റെ ഇന്റഗ്രിറ്റി കാത്തുസൂക്ഷിച്ചു പോകുന്നവരാണ് പാർട്ടി. അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജാതിമത ഭേദമന്യ കൊണ്ടുപോവുക എന്നത് ഞങ്ങളുടെ പ്രിൻസിപ്പിൾ ആണ്.

കേരളത്തിൽ പല കാര്യങ്ങളിലും വിമർശനം വരും. പക്ഷേ, നമ്മൾ സത്യസന്ധത പാലിച്ചാൽ പിന്നെ പ്രശ്നമില്ല. ഇതുവരെ 51 വീട് പൂർത്തിയാക്കി. ഒരുപാട് സന്നദ്ധ സംഘടനകൾ അവിടെ വീട് കൊടുത്തിട്ടുണ്ട്. അതൊക്കെ ഒന്നും രണ്ടും ഒക്കെയാണ്. ഇത്രയധികം ഒന്നിച്ച് നൽകാൻ സാധിച്ചത് വളരെയധികം സന്തോഷമായി. 105 വീടാണ് ഞങ്ങളുടെ ലക്ഷ്യം. ബാക്കിയുള്ളവയുടെ പണി വേഗം പൂർത്തിയാക്കും.

വീട് നിർമ്മിച്ച് നൽകുക മാത്രമല്ല ചെയ്തത്. ആ വീടുകളിൽ ആവശ്യമായ ഫർണിച്ചർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാരണം, ഈ കുടുംബങ്ങളൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകളിൽ എല്ലാവരുടെയും സപ്പോർട്ടിലായിരുന്നു ജീവിതം. ജില്ല കമ്മിറ്റി, സംസ്ഥാന ഭാരവാഹികൾ, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏൽപിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ല.

ഓരോ വർക്കും അതത് മേഖലയിൽ പ്രശസ്തരായ കമ്പനികളെയാണ് ഏൽപ്പിച്ചത്. അവരുടെ ഇന്റഗ്രിറ്റി തെളിയിക്കുക എന്നതിൽ അവർക്ക് വാശി ഉണ്ടായിരുന്നു. അതാണ് ഈ പ്രോജക്ട് ഇത്രയും ഭംഗിയായി പൂർത്തിയാക്കാനായത്. അവിടെ ടൗൺഷിപ്പിന്റെ പണി തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും അടക്കം ഒരുപാട് അധിക സൗകര്യങ്ങൾ വരും.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതോടുകൂടി തന്നെ നമ്മളാൽ കഴിയുന്ന സഹായ പ്രവർത്തനങ്ങളും സമൂഹത്തിന് ചെയ്യുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്. ജാതിയും മതവും ഒന്നുമല്ല. ജീവകാരുണ്യ പ്രവർത്തനത്തിന് ഞങ്ങൾ കൊടുക്കുന്ന ഫോക്കസ് രാഷ്ട്രീയത്തിനൊക്കെ അതീതമാണ്. പുണ്യപ്രവർത്തിയായതിനാൽ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസമുണ്ട്. ആ സദ്പ്രവൃത്തി എല്ലാ നിലയിലും ഞങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.