Headlines

‘പാമ്പുകൾക്കു സർക്കാരുണ്ട്; മനുഷ്യപുത്രർക്ക് ശവപ്പെട്ടിയും’; രൂക്ഷവിമർശനവുമായി ദീപിക

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വന്യജീവികളും തെരുവുനായകളും വിഷസർപ്പങ്ങളുമല്ല, അധികാരത്തിന്‍റെ മകുടിയൂതുന്ന ഈ രാഷ്‌ട്രീയ പാന്പാട്ടികളാണ് നമ്മുടെ സഹജീവികളെ കൊല്ലുന്നത്. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ? എന്നാണ് വിമർശനം. പാമ്പുകൾക്കു സർക്കാരുണ്ട്, മനുഷ്യപുത്രർക്കു ശവപ്പെട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ,…

Read More

കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകള്‍; ഒറ്റ ദിവസം കണ്ടെത്തിയത് അഞ്ച് ശംഖുവരയൻ പാമ്പുകളെ

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്‌തെന്ന് വീട്ടുകാര്‍ അറിയിച്ചു. വീടിന്റെ ബാത്‌റൂമില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂനൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം….

Read More

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്, ബാക്കി സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രം

ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നൽകുക. ചെലവായ 7 കോടിയും കിട്ടണമെന്ന് നിലപാടിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ നിലപാട്. സംഗമത്തിന്റെ ചെലവിനത്തിൽ കമ്പനിയ്ക്ക് ഇതുവരെ നൽകിയ്‌ 3.69 കോടി രൂപയാണ്. ഇനി 1.06 കോടി രൂപ മാത്രമേ നൽകുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ എന്നാൽ ഈ തുക പോരെന്നാണ് സൊസൈറ്റിയുടെ നിലപാട്….

Read More

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം. നിർണായ കൂടിക്കാഴ്ച ഡൽഹിയിൽ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി…

Read More

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…

Read More