ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി മേഖലകളിലാണ് ഉയർന്ന നേട്ടമുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി ആത്മ വിശ്വാസത്തോടെയാണ് ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഉയർന്നു. നിഫ്റ്റി 50 ശതമാനം ഉയർന്ന് 25,200 പോയിന്റിൽ എത്തി.
മിഡ് ക്യാപ് -സ്മാൾ ക്യാപ് ഓഹരികളിലും നേട്ടം പ്രകടമായി. പ്രധാനമായി ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവ് വന്നതിനെ തുടര്‍ന്ന് എണ്ണ വില കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ പ്രതിഫലിച്ചത്. അതിനിടെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 13 പൈസ ഉയർന്ന് 85.92 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ആഭ്യന്തര വിപണിയിലെ മുന്നേറ്റവും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.





