സംസ്ഥാനത്തെ സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേർക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ താൽക്കാലിക വിസിമാർ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിർമ്മാണം. കേരള സർവകലാശാലയിൽ ഉൾപ്പെടെ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിൽ തർക്കമുണ്ട്.
കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽ വിസിമാരും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാണ്. സിൻഡിക്കേറ്റ് വിളിക്കാറില്ല എന്നതാണ് ഇതിന് കാരണമായിരുന്നത്. രണ്ടുമാസത്തിൽ ഒരിക്കൽ സിൻഡിക്കേറ്റ് യോഗം വിളിച്ചാൽ മതി എന്നതായിരുന്നു ചട്ടം. ഇത് മാറ്റാനാണ് മന്ത്രി സഭ യോഗം ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്.