നിലമ്പൂര്‍ പാറേക്കാട് സ്ഥലപരിമിതിയുള്ള വീട്ടില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതത്തിന് അറുതി. കുറുമ്പിയമ്മയ്ക്കും കുടുംബത്തിനും ഐടിഡിപി മറ്റൊരു താമസ സൗകര്യം ഒരുക്കി.
ചെറിയ കൂരയില്‍ 21 പേര്‍ തിങ്ങിഞെരുങ്ങി കഴിയുന്നതിന്റെ ഹൃദയം നോവിക്കുന്ന ദൃശ്യങ്ങളാണ് ട്വന്റിഫോര്‍ ഈ മാസമാദ്യം പുറത്തുവിട്ടത്. ഒറ്റവീട്ടില്‍ ഞെരുങ്ങിക്കഴിയുന്നവരില്‍ 88 വയസുള്ള വയോധികയുമുണ്ടായിരുന്നു. വീട്ടില്‍ ആകെ മൂന്ന് മുറികള്‍ മാത്രമാണുള്ളത്. ഒരു മുറിയില്‍ എട്ട് പേര്‍ക്കെങ്ങിലും കിടക്കേണ്ടി വരും. കൊച്ച് വീട്ടിലെ മുറിയിലെ ഇട്ടാവട്ടസ്ഥലത്ത് 8 ആളുകള്‍ക്ക് നീണ്ടുനിവര്‍ന്ന് കിടക്കാനുമാകില്ല. ചിലരെല്ലാം കിടക്കുമ്പോള്‍ മറ്റ് ചിലര്‍ ഇരുന്നുറങ്ങി നേരം വെളുപ്പിക്കണം.
ഒക്ടോബര്‍ 9ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ വിഷയം പ്രത്യേകമായി തന്നെ പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് അറിയിച്ചിട്ടുണ്ട്. അഞ്ച് റേഷന്‍ കാര്‍ഡുകളാണ് ഈ കുടുംബത്തിനുള്ളത്. 21 പേരില്‍ രണ്ട് പേര്‍ക്ക് സ്ഥലമുണ്ട്. ഈ സ്ഥലങ്ങളില്‍ വീട് വച്ച നല്‍കാനാകും സാധ്യത.