Headlines

ഇടിഞ്ഞ്… ഇടിഞ്ഞ്… സ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 1880 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 235 രൂപയും കുറഞ്ഞു. ഗ്രാം ഒന്നിന് 11980 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്. (gold rate falls kerala november 19)

വെറും ആറ് ദിവസങ്ങള്‍ കൊണ്ട് മാത്രം സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 5080 രൂപയുടെ ഇടിവാണ്. നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇന്ന് സ്വര്‍ണത്തിന് നല്‍കേണ്ടത് 95840 രൂപ മാത്രമാണ്.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.