Headlines

ആലപ്പുഴ ജില്ലയിൽ ഭരണസ്തംഭനം, കഴിഞ്ഞ വെള്ളപ്പൊക്കം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് സജി ചെറിയാൻ MLA

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഭരണസ്തംഭനം, സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ. കഴിഞ്ഞ വെള്ളപ്പൊക്കം മനുഷ്യനിർമ്മിതം. കുട്ടനാട്ടിലും ചെങ്ങന്നൂരിലും സർക്കാർ ഇടപെട്ടില്ല. എൽഡിഎഫ് ലാഭത്തിലാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ ആറ് മാസം കൊണ്ട് വെൻ്റിലേറ്ററിൽ. കയർ വ്യവസായ മേഖലയെ കോൺ​ഗ്രസ് ​ഗ്രൂപ്പ് കളിച്ച് നശിപ്പിക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു. സർക്കാരിനെതിരെ ആലപ്പുഴയിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

അതേസമയം ആറ് മാസം കൊണ്ട് യുഡിഎഫ് സർക്കാർ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു . സർക്കാരിന്റെ നല്ല തീരുമാനങ്ങൾക്ക് എൽ ഡി എഫ് പിന്തുണ നൽകിയെന്നും തെറ്റായ നിലപാടുകൾ തുറന്നു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നയം പരിശോധിക്കണമെന്നും ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വിമർശനം നടത്താൻ പോലും ഇപ്പോഴത്തെ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയ പ്രഖ്യാപനത്തിലും ദവള പത്രത്തിലും അത് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിലപാട് കേരളത്തിൽ നടപ്പാക്കുക എന്നതാണ് യുഡിഎഫ് നയമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ രാഷ്ട്രീയത്തോട് വിധേയപെടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.