Headlines

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ ചൊവ്വാഴ്ച (2026 നവംബര്‍ 17) റഷ്യന്‍ സൈനിക ചരക്കുവിമാനം (Antonov An-12) തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തില്‍ 13ഉം 17ഉം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, വിമാനത്തിലുണ്ടായിരുന്ന 19 പേരുടെയും മരണപ്പെട്ടുവെന്ന് മന്ത്രാലയം തന്നെ സ്ഥിരീകരിക്കുകയായിരുന്നു. സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍…

Read More

എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല തയ്യാര്‍; എല്ലാ സ്‌കൂളുകളിലും ഇളവ് നല്‍കാതെ തന്നെ പ്രശ്‌നപരിഹാരത്തിന് നീക്കം; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും

തിരുവനന്തപുരം: എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല തയ്യാര്‍. തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുപാതം 1:25 ആക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഡിവിഷന്‍ ഫാള്‍ ഉണ്ടാകുമ്പോള്‍ അനുപാതം കുറച്ച് തസ്തിക നിലനിര്‍ത്താമെന്നുമാണ് വാഗ്ദാനം. പ്രധാനാധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കി പുതിയ തസ്തിക കൊണ്ടുവരാനും സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഈ ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തും. ഇളവ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമല്ല. എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും നിലവില്‍ അനുപാതം കുറയ്ക്കുന്നത് പരിഗണനയില്ല. നിലവില്‍ എല്ലാ സ്‌കൂളുകളിലും…

Read More

എഐ ചിപ്പുകൾ: ചൈനയ്‌ക്കെതിരെ പുതിയ നിയന്ത്രണവുമായി യുഎസ്

വാഷിങ്ടൻ ∙മറ്റു രാജ്യങ്ങളിലെ ഡേറ്റ സെന്ററുകളിൽനിന്ന് ചൈന എഐ ചിപ്പുകൾ വാങ്ങുന്നതു തടയാൻ യുഎസ് വാണിജ്യവകുപ്പ് പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. എൻവിഡിയയുടെ ചിപ്പുകൾ മൂന്നാം രാജ്യത്തുനിന്നു ചൈന വാങ്ങിയ സാഹചര്യത്തിലാണിത്. വ്യാപാരനിയന്ത്രണങ്ങളെ ചൈന അപലപിച്ചു. പുതിയ ചട്ടമനുസരിച്ച് ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ എഐ ചിപ്പുകളുടെ വ്യാപാരത്തിനു പ്രത്യേക ലൈസൻസ് വേണം. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിൽനിന്നാണു ചൈന എൻവിഡിയയുടെ എഐ ചിപ്പുകൾ വാങ്ങിയത്. ചൈനീസ് ചാരവനിതയെന്നു യുഎസ് ഏജൻസികൾ സംശയിക്കുന്ന ആലീസ്…

Read More

ഇറാനില്‍ വീണ്ടും സ്‌ഫോടനം: ഹോര്‍മുസ് കടലിടുക്കിലെ ഖേഷം ദ്വീപില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും സ്‌ഫോടനം. ഹോര്‍മുസ് കടലിടുക്കിലെ ഖേഷം ദ്വീപിലാണ് സ്‌ഫോടനം നടന്നത്. ഖേഷം നഗരത്തിന്റെ വടക്കുപടിഞ്ഞാറ് നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ഖേഷം ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം ഖേഷം ദ്വീപില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്‌റൈനിലേക്ക് കഴിഞ്ഞ ദിവസം ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. അതേസമയം, ഖേഷം ദ്വീപ് ആക്രമിച്ചത് അമേരിക്കന്‍ സൈന്യമെന്ന് ആരോപിച്ച് ഇറാന്‍ അധികൃതര്‍ രംഗത്തെത്തി. യുഎസ്,…

Read More