കോഴിക്കോട് വടകരയില്‍ യുവാവിനെ കാണാതായതായി പരാതി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് ഈമാസം 13 മുതൽ കാണാതായത്.വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവാവ് ഇറങ്ങിയത് ശേഷം ഇതുവരെ തിരിച്ചെത്തിയില്ല.
വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത രീതിയിൽ ബന്ധുകൾക്കടക്കം പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ കുടുംബം വടകര പൊലീസിൽ പരാതി നൽകി. വിഷണുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







