എഐഎസ്എഫ് നേതാവ് നിമിഷാ രാജുവിനെ ഏറണാകുളം പറവൂർ ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കും. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷാ രാജുവിനെ എസ്എഫ്ഐ യുടെ എതിർപ്പ് മറികടന്നാണ് മത്സരത്തിന് ഇറക്കിയത്. എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് നിമിഷ രാജു. പറവൂർ ബ്ലോക്ക് കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുക. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
എംജി സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പരാതിയുമായി രംഗത്തെത്തിയത്. 2021 ഒക്ടോബറിലായിരുന്നു സംഭവം. പരാതി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമായിരുന്നു നിമിഷയുടെ പരാതി.






