കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, DYFI നേതാവിനെതിരെ കേസ്

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുജിത് അറിയിച്ചു.