Headlines

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ഗോവിന്ദൻ

കോഴിക്കോട്: പരാജയത്തിൽ നിന്നുള്ള തിരിച്ചുവരവിന് അടുമുടി മാറ്റം നിർദേശിച്ച് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സമിതി ചേർന്ന് മറുപടി തയാറാക്കും. തിരുത്തൽ നടത്തി പാർട്ടിയെ കരുത്തോടെ നയിക്കാം എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തം. തിരുത്തൽ വരുത്തി എങ്ങനെ കരുത്തോടെ മുന്നോട്ട് നയിക്കാം എന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

മാധ്യമ രംഗത്തെ വലതുപക്ഷവൽക്കരണത്തെ ചെറുക്കണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ചിലർ തെറ്റായ വാർത്ത പ്രചരിപ്പിച്ച് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നു. ചർച്ചകളിൽ വിമർശനം ഉണ്ടന്നാണ് മാധ്യമങ്ങൾ അത്ഭുതം പോലെ പറയുന്നത്. അപവാദം കണക്കേ അത് പ്രചരിപ്പിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന വിപുലീകൃത സമിതിയിൽ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സർക്കാർ നിയമനത്തിന് എതിരായ പ്രതിരോധം തീർക്കാൻ നിർദേശങ്ങൾ വന്നു. കേന്ദ്ര നയങ്ങൾ അതേപടി തുടരുന്ന സംസ്ഥാന സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന് ആവശ്യം ഉയർന്നു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം എന്ന നിർദേശവും ഉയർന്നുവന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

എല്ലാ ഉത്സവങ്ങളും എല്ലാവരുടെതുമാക്കി മാറ്റാൻ ബോധ പൂർവമായ ഇടപെടൽ വേണം എന്ന നിർദ്ദേശവും വന്നു. ആരാധനാലയങ്ങൾ വർഗീയവാദികളുടെ വേദിയായി മാറരുത് അതിനാണ് സിപിഎം ഇടപെടുന്നത്. ക്ഷേത്രങ്ങളിൽ ശാഖ നടത്താറുണ്ട്. അത് പാടില്ല. വിശ്വാസികൾ എല്ലാം വർഗീയവാദികൾ അല്ല. വർഗീയവാദികൾ വിശ്വാസികളുമല്ല. വിശ്വാസികളെ ഒഴിവാക്കി വർഗീയതയ്ക്കെതിരെ പൊരുതാൻ കഴിയില്ല. വിശ്വാസികളെ കൂടെച്ചേർത്തേ വർഗീയതക്കെതിരെ പൊരുതാൻ കഴിയൂവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി വിദ്യാഭ്യാസം അധുനിക വിദ്യ ഉൾപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണം. ഇതിനായി ആപ്പ് സംവിധാനം കൊണ്ടുവരും. നവ മാധ്യമ രംഗത്ത് താഴേത്തലം വരെ ഇടപെടണം. പൊതുവായ ആവശ്യങ്ങളെ ഫലപ്രദമായിട്ട് മനസ്സിലാക്കാൻ ഗവേഷണപരമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ എകെജി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ അത്തരത്തിലുള്ള കേന്ദ്രങ്ങൾ ആക്കി പരിവർത്തനം ചെയ്യിപ്പിക്കണം എന്നുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ബ്രാഞ്ച് തലത്തിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ നിർദേശം ഉയർന്നു. ബ്രാഞ്ചുകളുടെ ചുമതല ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് ജനങ്ങളുമായുള്ള ബന്ധം താഴെ തലത്തിൽ കുറഞ്ഞുവെന്ന വിമർശനം ഉയർന്നു. മുൻ തോൽവികളിൽ പരിശോധന നടത്തിയിട്ടുണ്ട്.പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സംഭാദനത്തിൽ നടപടി ഉണ്ടാകും. ഇഡിയെ കുറിച്ച് ചർച്ചയിൽ ഉന്നയിക്കപ്പെടുന്നുണ്ടെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.