Headlines

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

 

ഇന്ന് ലഭിച്ച എട്ട് പേരുടേതുള്‍പ്പെടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 103 പേരില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നാല് പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

 

 

അതേസമയം, കോഴിക്കോട് നിപ വ്യാപനം ഇല്ലെന്നും രോഗിയുടെ പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് പറഞ്ഞു. നിപ ബാധിച്ച 43 വയസുകാരന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മോണോക്ലോണല്‍ ആന്റിബോഡി ആദ്യദിവസം നല്‍കിയെന്നും ഒരു മരുന്ന് ബഹറിനില്‍ നിന്നും എത്തിച്ച് ആദ്യ ഡോസ് നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു. മരുന്നുകള്‍ ഇല്ലെന്ന് ആരോപണം അടിസ്ഥാന രഹിതമെന്നും മന്ത്രി പറഞ്ഞു. രോഗിയുമായി അടുത്ത ഇടപഴകിയവര്‍ക്ക് ജൂണ്‍ 10 മുതല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

സംസ്ഥാനത്ത് ഇതുവരെ 130 ഷിഗല്ലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ഷിഗല്ലെ പ്രതിരോധം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെന്നും ഹോട്ടല്‍ പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ കിണറുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.