ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബ് ആയ ലിവര്‍പൂളിന്റെ ഹോം സ്‌റ്റേഡിയത്തില്‍ ചരിത്രം തീര്‍ത്ത് അവരുടെ കൗമാരതാരം റിയോ ഗുഹുമ. ഫുള്‍ഹാമുമായി നടന്ന മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ റോക്കോര്‍ഡ് പിറന്ന ഗോള്‍. 40-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ബ്രൈറ്റണോടും എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോടും ഏറ്റ തോല്‍വികള്‍ക്ക് ശേഷമുള്ള വിജയമായിരുന്നു ഫുള്‍ഹാമുമായി. 32 മത്സരങ്ങളില്‍ നിന്നായി 52 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ അഞ്ചാമതാണ്. 32 കളിയില്‍ 70 പോയിന്റുള്ള ആര്‍സനല്‍ ഒന്നാമതും. 30 കളിയില്‍ നിന്ന് 64 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതുമാണ്.
ആന്‍ഫീല്‍ഡില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി റിയോ ഗുഹുമ









