കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. NDA സ്ഥാനാർത്ഥി പ്രഖ്യാപനം അല്പസമയത്തിനകം. ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡണ്ട് ജോഷി കൈതവളപ്പിലും സ്ഥാനാർഥിയായേക്കും. NPP സ്ഥാനാർഥിയായി പള്ളുരുത്തി കച്ചേരിപ്പടിയിലാണ് മത്സരിക്കുന്നത്.
അതേസമയം കൊച്ചി കോർപറേഷൻ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് വിട്ടുനിൽക്കുന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകിയില്ല. 7 സീറ്റുകളിലാണ് തർക്കം. സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുമെന്ന് ബിഡിജെഎസ്.
കഴിഞ്ഞ തവണ പതിനെട്ട് ഡിവിഷനിൽ മത്സരിച്ച ബിഡിജെഎസിന് ഇക്കുറി പതിനൊന്നുസീറ്റാണ് നൽകാമെന്ന് ബിജെപി ഏറ്റിട്ടുള്ളത്. അതിൽത്തന്നെ കഴിഞ്ഞ തവണ മത്സരിച്ച കടവന്ത്ര, പൊന്നുരുന്നി സീറ്റുകൾ നിഷേധിച്ചത് ബിഡിജെഎസിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നാഷണലിസ്റ്റ് കേരള കോൺഗ്രസിനും ആവശ്യപ്പെട്ട രണ്ടുസീറ്റുകൾ നൽകിയിട്ടില്ല.







