Headlines

‘തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും’; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങൾ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും…

Read More

ശബരിമല സ്വർണക്കൊളള; പ്രക്ഷോഭം തുടരാൻ കോൺഗ്രസ്

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് പോകാൻ യുഡിഎഫ്. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം. വിശ്വാസികളെ വഞ്ചിച്ച വിഷയത്തിൽ തുടർ സമരങ്ങൾ ആവിഷ്കരിക്കും. ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി. സിപിഐഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചരണ വിഷയമാക്കിയാകും തുടർ പ്രക്ഷോപങ്ങൾ കോൺഗ്രസ് നടത്തുക. വൃശ്ചികം ഒന്നിന് വാർഡ് അടിസ്ഥാനത്തിൽ വിശ്വാസ സംരക്ഷണ സംഗമം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി…

Read More

ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി’, ശക്തമായി അപലപിച്ച് മന്ത്രിസഭ

ദില്ലി: ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി. ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ മന്ത്രിസഭാ ശക്തമായി അപലപിച്ചു. ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍,…

Read More

പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്ത തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ കളത്തിൽ ഇറക്കി സിപിഐഎം. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് സീറ്റില്ല. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഐഎം പിപി ദിവ്യയെ മാറ്റിയിരുന്നു. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് സിപിഐഎം സ്ഥാനാര്‍ഥി.എസ്എഫ്‌ഐ മുന്‍…

Read More

മുന്‍ ചെല്‍സി താരം ജിമ്മില്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍; സംഭവം വിരമിക്കാനിരിക്കെ

മുന്‍ ചെല്‍സിതാരവും ബ്രസീല്‍ ദേശീയ താരവുമായ ഓസ്‌കാര്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു. സഹതാരങ്ങളും ഒഫീഷ്യല്‍സും ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സാവോ പോളോക്ക് വേണ്ടി കളിക്കുന്ന ഓസ്‌കാര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിരമിക്കല്‍ ആലോചിക്കുന്നതിനിടെയാണ് ദാരുണമായ വിവരം പുറത്തുവന്നിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഓസ്‌കാറിന് അസുഖം കണ്ടെത്തിയത്. പരിശീലനത്തിനിടെ കുഴഞ്ഞുവീണ താരം രണ്ട് മിനിറ്റോളം അബോധാവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ ഐ.സി. യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക മെഡിക്കല്‍…

Read More

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്; കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകും. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് നിര്‍ദേശം. മാറി നിന്നാൽ തിരിച്ചടിയാകുമെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെ ഗൗരവമായി സമീപിക്കാൻ…

Read More

പി എം ശ്രീ പദ്ധതി മരവിപ്പിക്കൽ; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം , ബിനോയ് വിശ്വം

പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കത്തയക്കൽ നടപടികൾക്ക് വേഗം വന്നത് ബിനോയ് വിശ്വം വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഈ…

Read More

ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കർണാടക ഹൈക്കോടതി

ദില്ലി: ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കർണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് മൊഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീക്കിയത്. തിമരോടി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹ‍ർജി. ഹ‍ർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ…

Read More

ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി

ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്ന ചുവന്ന എക്കോസ്പോർട്ടിൽ പരിശോധന ആരംഭിച്ചു. ഈ കാറിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വാഹനം രജിസ്റ്റർ…

Read More

തിരഞ്ഞെടുപ്പിൽ BJPക്കായി മത്സരിക്കുന്നു; CPIM പ്രവർത്തകർ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് BJP സ്ഥാനാർഥി

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി. പാലക്കാട് തരൂർ പഞ്ചായത്ത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മി ആലത്തൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ എട്ടാം തീയതി ബന്ധുവായ വ്യക്തിയെയാണ് വിളിച്ചത്. സിപിഐഎം പ്രവർത്തകർ തന്റെ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സര രംഗത്ത് നിന്ന് പിന്മാറിയില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് ബന്ധുവിനോട് പറഞ്ഞതായും പരാതിയിലുണ്ട്. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More