സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 600 രൂപ കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,080 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 4385 രൂപയായി.

ആഗോളവിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1762 ഡോളറായി ഇടിഞ്ഞു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,616 രൂപയായി.