കശുവണ്ടി വികസന കോർപറേഷൻ അഴിമതികക്കേസിൽ എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിച്ചെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ്.പിണറായി വിജയനും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് നടപടി വൈകിപ്പിച്ചത്. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ പോരാടുമെന്നും കേസ് ഇതുവരെ എത്തിയതിൽ വലിയ സന്തോഷം കടകംപള്ളി മനോജ് പറഞ്ഞു
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി അനുമതി കൊടുത്തിട്ട് എൽഡിഎഫ് സർക്കാർ അനുവാദം നിഷേധിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും വ്യക്തിപരമായി അഴിമതിയെക്കുറിച്ച് നന്നായി അറിയുന്ന വ്യക്തികളാണ്. ഒന്നാം പ്രതി കെ രതീഷിനെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതല കൊടുത്ത ആദരിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്ന് കടകംപള്ളി മനോജ് പറഞ്ഞു.പ്രതികളെ സംരക്ഷിച്ചു എന്ന് പറഞ്ഞാൽ വിഹിതം അന്ന് സർക്കാർ കൈപ്പറ്റി എന്നാണ് അർഥമെന്ന് മനോജ് ആരോപിച്ചു. പിണറായി വിജയനെ നോവിക്കാൻ തയ്യാറല്ല എന്ന പ്രസ്താവന ഐഎൻടിയുസി പ്രസിഡന്റ് നടത്തിയിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു. കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ന് ഹൈക്കോടതിയിൽ തീരുമാനം അറിയിക്കും. കോർപ്പറേഷൻ മുൻ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ വിഡി സതീശൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പിണറായി സർക്കാർ മൂന്ന് തവണ അനുമതി നിഷേധിച്ചതിലാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും അതിനാലാണ് ആർ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതെന്നുമാണ് എൽഡിഎഫ് സർക്കാർ വിശദീകരിച്ചിരുന്നത്. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയെന്ന് ആരോപണമുയർന്നത്.









