കൊവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

കൊവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി. മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, വെളിച്ചെണ്ണ –…

Read More

മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് നാളെ തുടക്കം; 5 ലക്ഷം തൊഴിൽ അന്വേഷകർക്ക് അപേക്ഷിക്കാം,മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. യുവതി യുവാക്കൾക്ക് മാസം 1000 രൂപ വീതം ഒരു വർഷം വരെ ധനസഹായം ലഭിക്കുന്നതാണ് പദ്ധതി.18 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്കായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ്. ഇതുവരെ 36500 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കൊവിഡ്, 142 മരണം; 10,751 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂർ 947, ആലപ്പുഴ 793, കോട്ടയം 662, കാസർഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കെ സുധാകരനെ തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ; പിന്തുണ ബിജെപിയിൽ നിന്നും

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെ പരോക്ഷമായി പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സുധാകരൻ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയാക്കാൻ വി എസിനെയും ഗൗരിയമ്മയെയും മാറ്റി നിർത്തിയതു മുതൽ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാര സ്ഥാനങ്ങളിൽ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം

Read More

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് നിർദേശം നൽകിയത്. ദുരന്തബാധിതർക്ക് വേണ്ടി അനുശോചനപരിപാടികൾ നടത്താനും ആഹ്വാനം. 20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേർക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിച്ചുകൊണ്ട് എൻ. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തി….

Read More

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥി

അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാമ് പ്രഖ്യാപനമുണ്ടായത്.   മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം പിൻമാറിയതോടെയാണ് ധാരണയായത്. സ്ഥാനാർഥിയാകാൻ പളനിശെൽവം ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും പളനിസ്വാമിക്കൊപ്പം നിൽക്കുകയായിരുന്നു അതേസമയം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന പളനിസ്വാമിയുടെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചു.  

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ വഴിയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതേ സമയം കര്‍ണാലില്‍ ബിജെപി പരിപാടിക്ക് നേരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു 🔳ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രണ്ടാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2021…

Read More

‘ജയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്’; സമ്മതിച്ച് സെബാസ്റ്റ്യൻ

ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധന കേസിൽ നിർണായക വഴിത്തിരിവ്. ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ നൽകുന്ന പരസ്പര വിരുദ്ധ മൊഴികൾ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 2012…

Read More

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

  അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.     2018…

Read More

30 ലക്ഷവും കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 30,44,490 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 912 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം ഇതോടെ 56706 ആയി ഉയർന്നു. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. നിലവിൽ 7,07,668 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22,80,566 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 74.90 ശതമാനമായി…

Read More