‘ഗവർണറെ അപമാനിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടു പോകും’ ; രജിസ്ട്രാർ കെ എസ് അനിൽകുമാർ

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അസാധാരണ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ. ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണർ വേദിയിൽ ഇരിക്കുമ്പോൾ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചിരുന്നത്. അതിന് മുൻപ് താൻ അറിയിപ്പ് നൽകിയിരുന്നു. പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചിരുന്നതാണ്. തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ പറഞ്ഞതൊന്നും ശരിയല്ലെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ പറഞ്ഞു. കേരള സർവകലാശാല വി സി രജിസ്ട്രാറെ സസ്പെൻഡ്…

Read More

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള അദ്ധ്യാപകർക്ക് ഓൺലൈൻ നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു

ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള 200 ഇൽ പരം അദ്ധ്യാപകരെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു .സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ഗൂഗിൾ , സൂം മീറ്റിംഗ് അപ്പ്ലിക്കേഷനുകൾ ,ഓൺലൈൻ മൂല്യനിർണയ ഉപാദികളായ ഗൂഗിൾ ഫോം , കാഹൂത് , ക്വിസസ് ഡോട്ട് കോം , ഓൺലൈൻ പഠന സഹായികളായ ഗൂഗിൾ ക്ലാസ്സ്‌റൂം ,…

Read More

മഡൂറോയുടെ ഭാര്യയോടും അമേരിക്കയ്ക്ക് പക; ആരാണ് സിലിയ ഫ്‌ളോറസ്?

വെനസ്വേലയെ ദശാബ്ദങ്ങളോളം നിയന്ത്രിച്ച മഡുറോ-സിലിയ സഖ്യം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ അധ്യായമാണ്. മഡുറോയുടെ കരുത്ത് ജനക്കൂട്ടമാണെങ്കിൽ, ആ കരുത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നത് സിലിയ ഫ്‌ളോറസാണ്. എതിരാളികൾ ലേഡി മാക്ബെത്ത് എന്നാണ് സിലിയയെ വിശേഷിപ്പിച്ചത്.വെനസ്വേലയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിക്കോളാസ് മഡുറോയെപ്പോലെ തന്നെ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമാണ് ഭാര്യ സീലിയ ഫ്‌ളോറസ്. പ്രസിഡന്റിന്റെ ഭാര്യ എന്നതിലുപരി, ‘ഒന്നാം പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീലിയ, മഡുറോ ഭരണകൂടത്തിന്റെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്. ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് മഡൂറോയും ഭാര്യ…

Read More

ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് ഭീതി; അവസാന ടെസ്റ്റ് മാറ്റിവച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മാറ്റിവച്ചു. ഇന്ത്യന്‍ ക്യാംപില്‍ ഉടലെടുത്ത കൊവിഡ് ഭീതിയെ തുടര്‍ന്നാണ് മല്‍സരം മാറ്റിവച്ചത്. ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്ക് കൊവിഡ് പോസ്റ്റീവായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.തുടര്‍ന്ന് ബിസിസിഐയും ഇസിബിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മല്‍സരം റദ്ദാക്കുകയായിരുന്നു. എന്നാല്‍ മല്‍സരം പിന്നീട് നടത്തുമെന്ന് ബിസിസിഐ ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പ് നല്‍കി.  

Read More

വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം ,ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി. അതേസമയം, നട തുറന്ന്…

Read More

നേപ്പാളിൽ അഴിമതിക്കെതിരെയും സമൂഹമാധ്യമ നിയന്ത്രണങ്ങൾക്കെതിരെയും യുവാക്കളുടെ പ്രതിഷേധം; 9 പേർ കൊല്ലപ്പെട്ടു

നേപ്പാളിൽ ഭണകൂടത്തിനെതിരെ യുവാക്കളുടെ വൻ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ്. 9 പേർ കൊല്ലപ്പെട്ടു . നിരവധിപേർക്ക് പരുക്കേറ്റു. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുമാണ് എതിരെയാണ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിനടുത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാഠ്മണ്ഡുവിലെ മൈതിഘറിൽ രാവിലെ ഒമ്പതു മണി മുതലാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ്…

Read More

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയിൽ

  തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ ഒരു യുവാവ് ആശുപത്രിയിൽവെച്ച് മരിച്ചു. അഞ്ചു പേരിൽ സുരേഷ് കുമാർ(40) എന്ന ആളാണ് മരിച്ചത്. ഇന്ന് പത്തരയോടെയായിരുന്നു മരണമെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കസ്റ്റഡിയിൽ പ്രതികളെ മർദ്ദിച്ചിട്ടില്ല. ഇന്ന് പത്തുമണിയോടു കൂടി സുരേഷ് കുമാറിന് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. പിന്നീട് ഇയാളെ സർക്കാർ ആശുപത്രിയിലേക്കും അവിടുന്ന് അനന്തപുരി ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ…

Read More

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർക്കുന്നതിനിടയിൽപ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം; സംഭവം കുടകിൽ

  കർണാടകയിലെ കുടകിൽ ആനത്താവളത്തിൽ ആനകൾ കൊമ്പുകോർക്കുന്നതിനിടയിൽപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശി ജിന്നുവാണ് ആനകൾക്കിടയിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ കർണാടകയിലെ ദുബാരെ ആനത്താവളത്തിലാണ് സംഭവം. ആനകൾ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയും ഇതിനിടയിൽ യുവതിപ്പെട്ടുപോകുകയുമായിരുന്നു. ആനത്താവളത്തിൽ ആനകൾ കുളിക്കുന്ന ഇടത്തേക്ക് സഞ്ചാരികൾ എത്തുന്നത് പതിവാണ്.     പരിശീലനം ലഭിച്ച കാഞ്ചൻ, മാർത്താണ്ഡ എന്നീ ആനകൾ തമ്മിലാണ് കൊമ്പുകോർക്കൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ആനയുടെ സമനില തെറ്റി. ആനകളെ തടയാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും സ്ഥിതി പെട്ടെന്ന് വഷളായതായി ഉദ്യോഗസ്ഥർ പറഞ്ഞു….

Read More

ജിമ്മിൽക്കയറി മോഷണം; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നതെന്നും പോലീസ് പറയുന്നു.

Read More

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്….

Read More