സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി…

Read More

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു; ഒപ്പം താമസിച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ

  കൊല്ലം ∙ ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽനിന്ന് യുവതി താഴേക്കു ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20 മുതൽ ഇവിടെ റൂം…

Read More

ഹെയ്തി പ്രസിഡന്റ് വെടിയേറ്റ് മരിച്ചു: ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ

  ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മോസെയുടെ ഭാര്യ മാർട്ടിൻ മോസെയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് വ്യക്തമാക്കി. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…

Read More

ഗ്രീന്‍ ക്ലീന്‍ കേരള പദ്ധതി: സംസ്ഥാനതല പ്രഖ്യാപനം നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

  കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്ത ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ നാളെ (ജൂണ്‍ 5) രാവിലെ 11 മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച്‌ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച്‌ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഇ.പി.(യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം) യിലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കാന്‍…

Read More

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.

Read More

വനിതാ സംവരണ ബിൽ: ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർദ്ധിക്കും. ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. വനിത സംവരണ ബിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപാണ് ക്യാബിനറ്റ് അംഗീകാരം…

Read More

കൂടുതൽ ഇളവുകൾ: പ്രവാസികളിൽ രോഗലക്ഷണമുള്ളവർക്ക് മാത്രം പരിശോധനയും സമ്പർക്ക വിലക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും. അതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സി കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടത   ബി കാറ്റഗറിയിൽ പത്ത് ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളിലും അന്താരാഷ്ട്ര യാത്രികരിലും…

Read More

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്;മുഖ്യപ്രതി സിന്ധുവിൻ്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

  കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നത്.   അതേസമയം, സിന്ധുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. നടന്നത് ക്രൂരമായ, സംഘടിതമായ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, കേരളത്തില്‍…

Read More

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

  കണ്ണൂര്‍: പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ സംഘടിത ആക്രമണമെന്ന് നേതാക്കള്‍. പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ചോദിച്ചു. പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ധന്‍രാജിനെ വിറ്റ് എംഎല്‍എ ആയ ആളാണ് കുഞ്ഞികൃഷ്ണന്‍ എന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു.     പിണറായി വിജയന്‍ പറഞ്ഞതില്‍ എവിടെയാണ് ഭീഷണിയെന്ന് അദ്ദേഹം ചോദിച്ചു. ശത്രുക്കളുടെ…

Read More