രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം; ആകെ കേസുകളുടെ എണ്ണം 20 ആയി

രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാതലമുള്ള രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 20 ആയി. ഒമിക്രോൺ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാവചര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 41 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, കേരളത്തിൽ് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ…

Read More

മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്നതിനെതിരെ ക്രൈസ്തവർ നിലപാടെടുക്കും: വി മുരളീധരൻ

മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ വലത്, ഇടത് മുന്നണികൾ കീഴടങ്ങിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങളുടെ ആശങ്കയാണ്. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ് ലീഗിന്റെ അപ്രമാദിത്വത്തിന് മുന്നിൽ രണ്ട് മുന്നണികളും കീഴടങ്ങുകയാണെന്ന വസ്തുത ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ക്രൈസ്തവ സമുദായം ശക്തമായ നിലപാട് സ്വീകരിക്കും. ഇത് ബിജെപിക്ക് അനുകൂലമായി മാറുമെന്നും വി…

Read More

‘എന്റെ വാദം തെളിഞ്ഞു; വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി’; ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ ജോർജ്

  കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഹർജി നൽകിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. നിയമവിരുദ്ധമായ സമിതിക്കെതിരെയായിരുന്നു ഹർജിയെന്ന് ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ബോർഡ് സ്വീകരിച്ച തീരുമാനങ്ങൾ ഉൾപ്പെടെ മരവിപ്പിക്കേണ്ടി വരുമെന്ന് ഷോൺ ജോർജ് പറഞ്ഞു.     നിയമവിരുദ്ധമായി ഒരു സമിതിയുണ്ടാകുന്നു. അവര്‍ തോന്നിവാസം നിയമം നടപ്പിലാക്കി. അത് നോക്കിനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനത്തിനും ബാധ്യതയുണ്ടെന്ന് ഷോണ്‍…

Read More

‘റബറിന് നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ വോട്ട്, ഏത് മുന്നണി ഈ വില ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യും’; മാർ ജോസഫ് പാമ്പ്ലാനി

ഞങ്ങൾക്ക് അനുകൂലമായി പ്രകടനപത്രികയിൽ കാര്യങ്ങൾ ഉൾപ്പെടുത്തവർക്കും നടപ്പാക്കുന്നവർക്കും മാത്രമേ വോട്ട് ചെയ്യൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. മൂന്ന് മുന്നണികൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്. അഞ്ച് ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഇനി ഒരു സർക്കാർ ആവശ്യമില്ല. കത്തോലിക്ക കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാണ് പരാമർശം.60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നവർക്ക് ഞങ്ങൾ വോട്ട് നൽകും. വന ഭൂമി വന്യമൃഗങ്ങളുടെത് കൃഷിഭൂമി കർഷകന്റേത്. കർഷക ഭൂമിയിൽ ഇറങ്ങുന്ന…

Read More

ദിലീപ് നശിപ്പിച്ചത് 12 വാട്‌സാപ്പ് ചാറ്റുകൾ; എല്ലാം കേസുമായി ബന്ധപ്പെട്ടവരുടേത്

  വധഗൂഢാലോചന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. ഈ ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക്…

Read More

പീച്ചി കസ്റ്റഡി മർദനത്തിൽ നടപടി; എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ

പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു 2023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു അന്നത്തെ എസ്എച്ച്ഒയായിരുന്ന രതീഷ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ…

Read More

‘പ്രിൻസിപ്പൽമാർ ഇനി ക്ലർക്കുമാരും’; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാൽ ക്ലർക്കുമാരുടെ ജോലികൾ കൂടി പ്രിൻസിപ്പൽമാർ ചെയ്യണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇത് അധ്യാപക സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പൽമാരുടെ…

Read More

ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി. വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്, നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്, മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ്…

Read More

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി. പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7,…

Read More