രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത് നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ കോടതി രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സമയം…

Read More

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

  തിരുവനന്തപുരം: എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ബാറുകളിലെ അനധികൃത മദ്യ വില്‍പനയും, വ്യാജ മദ്യം വിറ്റ് ലാഭമുണ്ടാക്കിയാലും കല്‍ത്തുറങ്കലില്‍ അടയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോട്ടയത്തെ ഉദ്യോഗസ്ഥന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മറ്റു ജില്ലകളിലും അന്വേഷണം പുരോഗമിക്കുകയാണ്.     കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിനെതിരായ സസ്‌പെന്‍ഷന്‍ നടപടി വന്നതോടെ സംസ്ഥാനത്തെ അഴിമതിക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍…

Read More

കത്ത് ചോര്‍ച്ചാ വിവാദം: ‘എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കും’; മുഹമ്മദ് ഷര്‍ഷാദ്

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. കുടുംബം തകര്‍ത്തവന്റെ കൂടെ ആണ് പാര്‍ട്ടിയെങ്കില്‍, ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്ന് ഷര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനിമുതല്‍ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയില്‍ നിന്നെന്നും ഭീഷണിയുണ്ട്. സഖാവ് ഗോവിന്ദന്‍ മാഷിന്റെ വക്കീല്‍ നോട്ടീസ് ഒരു മീഡിയ സുഹൃത്ത് മുഖേന ലഭിച്ചു. എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നല്‍കുന്നതാണ്. ശേഷം കോടതിയില്‍. കുടുംബം…

Read More

പിഎംശ്രീയിലെ പിന്മാറ്റം; സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമെന്ന് ജോർജ് കുര്യൻ

പി എം ശ്രീ പദ്ധതിയിലെ പിന്മാറ്റം സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തേടി പോകുന്ന അവസ്ഥ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതാർഹമെന്നും ജോർജ് കുര്യൻ പറഞ്ഞു.കരാറിൽ നിന്ന് പിന്മാറില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത്…

Read More

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതി അനുവദിച്ചു; അഴിമതി ആരോപിച്ച ബിജെപി നേതാവിന്റെ ഹർജി തള്ളി

  ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹർജി തള്ളി. സുബ്രഹ്മണ്യം സ്വാമി വിൽപ്പനയ്ക്ക് എതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ്  ബെഞ്ച് തള്ളിയത്. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ…

Read More

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

  ഇടുക്കി ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമാണ്.     വീടിൻറെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ്…

Read More

മാസപ്പടി കേസ്: SFIO കുറ്റപത്രം വിശദമായി പഠിക്കും; നിർണായക വിവരങ്ങൾ കണ്ടെത്താൻ ഇഡി

  സിഎംആർഎൽ-എക്സാ ലോജിക് മാസപ്പടി കേസിൽ നിർണായക നീക്കങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കുറ്റപത്രം വിശദമായി പഠിച്ച്, നിർണായക വിവരങ്ങൾ കണ്ടെത്താനാണ് ഇഡി ശ്രമം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ഈ രേഖകളിൽ നിന്ന് ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.     എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകള്‍ മുന്‍ നിര്‍ത്തിയായിരിക്കുമെന്നാണ്…

Read More

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

  ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ദുബായ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്     അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി….

Read More

പവന് ഒറ്റയടിക്ക് 640 രൂപ കൂടി; സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര…

Read More