Headlines

‘അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം’; ബാനർ ഉയർത്തി പ്രതിപക്ഷം; സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ‌ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക്…

Read More

അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. അജയ് ദേവ്ഗൺ തന്നെയാണ് ട്വിറ്റർ വഴി ഇളയ സഹോദരന്റെ മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല   എന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം തകർത്തു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കൊവിഡ് കാലമായതിനാൽ പ്രാർഥന യോഗം ഉണ്ടായിരിക്കുന്നതല്ല എന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു   രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ…

Read More

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമെന്ന് സൂചന

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പായി കോടിയേരി ചാർജെടുക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 2020 നവംബറിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. അനാരോഗ്യം കണക്കിലെടുത്തായിരുന്നു അദ്ദേഹം മാറി നിന്നത്. ഇതിനോടൊപ്പം ബിനീഷിനെതിരായ കേസുകൾ കൂടിയായപ്പോൾ കോടിയേരി സ്വയം മാറി നിൽക്കുകയായിരുന്നു.

Read More

വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്തു; ബീഹാറിൽ മന്ത്രിപുത്രനെ ഓടിച്ചിട്ട് തല്ലി നാട്ടുകാർ

  തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്ത മന്ത്രി പുത്രനെ നാട്ടുകാർ ഓടിച്ചിട്ട് മർദിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാറിനാണ് നാട്ടുകാരുടെ മർദനമേറ്റത് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാമ്പഴ തോട്ടത്തിൽ ക്രിക്കറ്റ് കൡക്കുകയായിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രൻ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഭയന്നോടിയ കുട്ടികൾക്ക് വീണ് പരുക്കേറ്റു. മന്ത്രിപുത്രന്റെ ഒപ്പമുണ്ടായിരുന്നവർ കുട്ടികളെ മർദിക്കുകയും ചെയ്തു സംഭവമറിഞ്ഞ ഗ്രാമവാസികൾ സംഘടിച്ച് സ്ഥലത്ത് എത്തുകയും മന്ത്രിപുത്രനെയും…

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിപ്പിച്ചത്. ഒമ്പത് മാസത്തിനിടെ പെട്രോളിനും ഡീസലിനും 21 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 91.48 രൂപയായി. ഡീസൽ വില 86.11 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 93.7 രൂപയിൽ എത്തി. ഡീസലിന് 87.6 രൂപയാണ്. രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലും പെട്രോൾ വില 100 കടന്നിട്ടുണ്ട്. ഇന്ധനവില വർധന അവശ്യസാധനങ്ങളുടെ വിലയിലും വലിയ കുതിച്ചുചാട്ടമാണുണ്ടാക്കിയിരിക്കുന്നത്.

Read More

ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയ്ക്ക് കോടതി നിർദേശം നൽകി. പ്രതി മുൻ‌കൂർ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിക്ക് തീരുമാനം പറയേണ്ടതുണ്ടെന്നും കേസ് നീട്ടികൊണ്ടുപോകാൻ…

Read More

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്നും…

Read More

വയനാട് ജില്ലയില്‍ 1062 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (31.01.22) 1062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 927 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 152646 ആയി. 142210 പേര്‍ രോഗമുക്തരായി. നിലവില്‍ 8594 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം…

Read More

ഉദ്ഘാടനം ചെയ്യേണ്ട മൊബൈൽ ടവർ കണ്ട് ഞെട്ടി എം.എൽ.എ; പണികൊടുത്തത് നെറ്റ്‌വർക്കില്ലാതെ വലഞ്ഞ ഗ്രാമവാസികൾ

  ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികൾ ബി.ജെ.ഡി എം.എൽ.എ പ്രദീപ് കുമാർ ദിഷാരിയെ കാണാനെത്തി. അവരുടെ നാട്ടിൽ പുതുതായി നിർമിച്ച മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യാൻ എം.എൽ.എ ക്ഷണിക്കാനാണ് അവരെത്തിയത്. തന്റെ മണ്ഡലമായ ബൗത്തിഖാമാനിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഉദ്ഘാടനത്തിന് വരാമെന്ന് എം.എൽ.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എൽ.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്. മൊബൈൽ ടവറിന് പകരം കണ്ടത് മുളക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എൻ.എൽ 4G എന്നെഴുതിയ ബാനറും അതിന്…

Read More

പഞ്ചാബ് പോളിംഗ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടം, അഖിലേഷ് യാദവും ജനവധി തേടുന്നു

  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളിലേക്കായി 1304 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പ്രധാനമായും ഭരണകക്ഷിയായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാണ് മത്സരം. ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളും ശക്തമായി രംഗത്തുണ്ട്. വലിയ പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ സംസ്ഥാന ഭരണം പിടിക്കുമെന്ന ഉറപ്പിലാണ് കെജ്രിവാളും സംഘവും. എന്നാൽ കഴിഞ്ഞ തവണ നേടിയ സീറ്റുകൾ ലഭിച്ചില്ലെങ്കിലും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. 59…

Read More