24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 338 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഇരുപതിനായിരത്തിലേറെ കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 20,487 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 338 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,32,36,921 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,24,13,345 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 4,42,655 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

പനമരം ഇരട്ടക്കൊലപാതകം: പ്രതിയെ വിട്ടുകിട്ടാൻ പോലീസ് കസ്റ്റഡി അപേക്ഷ നൽകും

കൽപ്പറ്റ: പനമരം നെല്ലിയമ്ബം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനായി ഇന്ന് പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്ബതികളുടെ അയൽവാസിയായ അർജുൻ അറസ്റ്റിലാകുന്നത്. നേരത്തേ…

Read More

രാജ്യദ്രോഹക്കുറ്റം: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

  രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഐഷയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാനും കോടതി നിർദേശിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഐഷ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ചാനൽ ചർച്ചക്കിടെ ബയോ വെപൺ എന്ന പരാമർശം നടത്തിയതിനാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമിത്തിയത്. അതേസമയം ഐഷ ലക്ഷദ്വീപിൽ കൊവിഡ് ക്വാറന്റൈൻ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്;168 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26339 ആയി. 24723 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1316 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1124 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കുതിച്ചുയർന്ന് കൊവിഡ് മരണം; ലോകത്ത് 5.59 കോടി കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അറുപത് ലക്ഷത്തിലേക്ക്. ഇതുവരെ 55,932,830 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി നാൽപതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുതിച്ചുയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 1,342,928 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 38,949,561 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 11,694,144 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 254,244 ആയി…

Read More

വിരാട് കോഹ്ലിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ

  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർത്തിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ മകൾക്ക് നേരെ പോലും ഭീഷണി ഉയർന്നത്.

Read More

ഭർതൃഗൃഹത്തിലെ വാട്ടർ ടാങ്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടങ്ങല്ലൂര്‍ അഴീക്കോട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ആറടിയോളം ആഴമുള്ള വാട്ടര്‍ ടാങ്കില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധാഴ്ച രാവിലെ പ്രജീഷിന്റെ വീട്ടിലെ ടൂറിസ്റ്റ് ടാക്‌സി എടുക്കാനെത്തിയ ഡ്രൈവറാണ് യുവതിയെ ആദ്യം കണ്ടത്. മൂന്നര വര്‍ഷം മുമ്പാണ് പ്രജീഷും സോണിയയും വിവാഹിതരായത്. പ്രജീഷ് ദുബൈയിലാണ്. ദമ്പതികള്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. സോണിയയുടെ…

Read More

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

ഡൽഹിയില്‍ നാലു നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. സപ്സി മാർക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Read More

ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണും 6നും 12നും ഇടയിലുള്ള സ്ഥലങ്ങളിൽ സെമി ലോക്ക് ഡൗണുമായിരിക്കും   ടിപിആർ ആറ് ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇളവുകളുണ്ടാകുക. നേരത്തെ ടിപിആർ 24ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത…

Read More

ഇതാണ് ദുബൈ എക്‌സ്‌പോയുടെ ഹൃദയം; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ‘അൽവാസൽ പ്ലാസ’

  ദുബൈ എക്‌സ്‌പോ 2020ന്റെ ഹൃദയമാണ് അൽ വാസൽ പ്ലാസ. സന്ദർശകരെ അതിശയത്തിന്റെ പരകോടിയിൽ എത്തിക്കുന്ന ഈ താഴികകുടത്തിന് 130 മീറ്റർ വീതിയും 67.5 മീറ്റർ ഉയരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലേസർ പ്രൊജക്ഷൻ ഉപരിതലം കൂടിയാണിത്. ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ്ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കണ്ട് ലോകം അത്ഭുതപ്പെട്ടിരുന്നു. 252 ലേസർ പ്രൊജക്ടറുകളാണ് അൽവാസൽ പ്ലാസ താഴികക്കുടത്തിന്റെ ഉപരിതലത്തിലേക്ക് ചിത്രങ്ങളും…

Read More