Headlines

ആഗോള ഭീകരവിരുദ്ധ ഏജൻസിയിൽ ഇന്ത്യയ്ക്ക് നേട്ടം; വിവേക് അഗർവാൾ വൈസ് പ്രസിഡന്റ്

  പാരിസ്∙ ആഗോള ഭീകരവിരുദ്ധ ഏജൻസിയിൽ ഇന്ത്യയ്ക്ക് നേട്ടം. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ പോരാടുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ആഗോള ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ (എഫ്എടിഎഫ്) വൈസ് പ്രസിഡന്റ് സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. 2010 മുതൽ സ്വാധീനമുള്ള അന്താരാഷ്ട്ര ബോഡിയിൽ അംഗമായ ഇന്ത്യ ആദ്യമായാണ് ഈ കസേരയിൽ എത്തുന്നത്. പാരിസിലെ ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തിന്റെ സമാപനത്തിൽ കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗർവാളിനെ ബോഡിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ…

Read More

പ്രിയംവദ കൊലപാതകം; ‘ആദ്യം കണ്ടത് ഒരു കൈ, ഭയന്ന് ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചു’; വിനോദിന്റെ ഭാര്യാ മാതാവ്

തിരുവനന്തപുരം പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ നിർണായക വെളിപ്പെടുത്തൽ. പ്രിയംവദയുടെ മൃതദേഹം ആദ്യം കണ്ടത് താനെന്ന് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് സരസ്വതി അമ്മ. ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് വീട്ടിൽ വന്ന് നോക്കിയത്. പേടി കാരണം ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചെന്നും പിന്നീടാണ് പുരോഹിതനോട് പറഞ്ഞതെന്നും സരസ്വതി അമ്മ പറഞ്ഞു. പ്രതി വിനോദിന്റെ മകളെയും കൂട്ടി പോയി നോക്കിയപ്പോഴാണ് കൈ കണ്ടത്. വിശ്വസിക്കാൻ കഴിയാതെ ചെറുമകളെക്കൊണ്ട് വീണ്ടും നോക്കിച്ചു എന്ന് സരസ്വതി അമ്മ പറയുന്നു. അതേസമയം…

Read More

അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. രജൗരി സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചയോടെ നടന്ന പാക് വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് വെടിവെപ്പിൽ കൊല്ല്പപെട്ടത്. നിയന്ത്രണ രേഖയിൽ രജൗറി സെക്ടറിലെ കേരിയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാൻ രജൗരി മേഖലയിൽ പ്രകോപനം തുടരുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Read More

പി എം ശ്രീ പദ്ധതി മരവിപ്പിക്കൽ; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം , ബിനോയ് വിശ്വം

പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കത്തയക്കൽ നടപടികൾക്ക് വേഗം വന്നത് ബിനോയ് വിശ്വം വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഈ…

Read More

ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് CPR പരിശീലനം, എല്ലാ ജില്ലകളിലും 200ലധികം കേന്ദ്രങ്ങളില്‍ പരിശീലനം; കേരളം എന്നും മാതൃകയെന്ന് മുഖ്യമന്ത്രി

ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ…

Read More

പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ നടക്കും. ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായും സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് മന്ത്രി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്നത്.

Read More

കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി; വാക്‌സിനേഷൻ വർധിപ്പിക്കും

കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാക്‌സിൻ നൽകി പരാമവധി ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയെന്നതാണ് ലക്ഷ്യം. അതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണ്. സൗകര്യങ്ങളും ജീവനക്കാരെയും വർധിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ചെയ്യാനറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണണെന്നും മന്ത്രി നിർദേശം…

Read More

കേരളത്തിലെ പ്രശസ്ത ട്രാവൽ യൂട്യൂബ് വ്ളോഗര്‍മാർ ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: പ്രശസ്ത യൂട്യൂബ് വ്ളോഗര്‍മാർ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ. കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജനക്കൂട്ടം ഉണ്ടാക്കിയതിനുമാണ് പ്രശസ്ത യൂ ട്യൂബ് വ്ളോഗര്‍മാരായ ഈ ബുള്‍ ജെറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യം മുഴുവൻ യാത്ര ചെയ്യുന്ന ഇ ബുള്‍ ജെറ്റ് വ്ലോഗർമാർ എബിന്റെയും ലിബിന്റെയും വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ ടി ഒ പിടിച്ചെടുത്തിരുന്നു. വാഹനത്തില്‍ മറ്റുള്ളവര്‍ക്ക്…

Read More

വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്?; കണ്ണൂരിൽ പ്രകടനം നടത്താൻ ആഹ്വാനം

  കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. ഇന്ന് കണ്ണൂരിൽ വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്? കണ്ണൂർ ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം നൽകി.     വൈകുന്നേരം 5മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന ആഹ്വാനം പ്രചരിക്കുന്നു. പേരാവൂർ കോൺഗ്രസുകാർ എന്ന…

Read More

24 മണിക്കൂറിനിടെ 15,510 പേർക്ക് കൊവിഡ്, 11,288 പേർക്ക് രോഗമുക്തി; 106 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി…

Read More