കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പുതുതായി 146 പേർ നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ഇന്ന് വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1498 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497 സാമ്പിളുകളില്‍ 71523 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 68808 നെഗറ്റീവും 2715 പോസിറ്റീവുമാണ്

Read More

അവർ വന്നത് ആഹാരം കഴിക്കാന്‍; ഇ.ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ മാതാവ്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത ആരോപണങ്ങളുമായി ലഹരിമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുടെ ഭാര്യ മാതാവ്. നീണ്ട 25 മണിക്കൂർ പരിശോധനയിൽ അനൂപ് മുഹമ്മദിന്റെതാണെന്ന പേരില്‍ കണ്ടെടുത്ത ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും ഇ.ഡി. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യ റെനിറ്റയുടെ മാതാവ് മിനി പറഞ്ഞു.   എന്നാൽ “അവര്‍ വന്നയുടന്‍ ബിനീഷിന്റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി…

Read More

യുക്രൈൻ സൈനിക താവളത്തിലേക്ക് റഷ്യൻ ആക്രമണം; 70 സൈനികർ കൊല്ലപ്പെട്ടു

  യുക്രൈന്റെ സൈനിക താവളത്തിന് നേർക്ക് റഷ്യൻ സേന നടത്തിയ പീരങ്കി ആക്രമണത്തിൽ 70ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിനും ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സൈനിക താവളം നിലനിൽക്കുന്ന നാലുനില കെട്ടിടം പൂർണമായും തകർന്നു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന ചിത്രം യുക്രൈൻ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ…

Read More

ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്

ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് രാത്രി മുഴുവൻ ഇരുകൂട്ടരും വെടിവെപ്പ് തുടർന്നതായും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് റെക്കോർഡിൽ തീവ്രവാദികളായി ലിസ്റ്റ് ചെയ്യപ്പെടാത്തവരാണ് കൊല്ലപ്പെട്ടവർ. കൊല്ലപ്പെട്ടവർ തങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തവരാണ് എങ്കിലും പരോക്ഷമായി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്. അതേസമയം കൊല്ലപ്പെട്ടവർ ഭീകരവാദികളല്ലെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി ശ്രീനഗറിൽ കുടുംബം പ്രതിഷേധം നടത്തി. കൊല്ലപ്പെട്ട മൂന്നുപേരും നിരപരാധികളാണെന്നും…

Read More

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല: എ വിജയരാഘവൻ

  രാമനാട്ടുകാര സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സിപിഎം അനുഭാവികളും പ്രതികളായ സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ്. ഒരു കോടിയിൽപ്പരം വർഗ ബഹുജന സംഘടനാ പ്രവർത്തകരുമുണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കില്ല പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്‌ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി…

Read More

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍…

Read More

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ…

Read More

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 72 വയസായിരുന്നു. മുതിര്‍ന്ന സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പീരുമേട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു….

Read More

കോവിഡ് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചു ;കേരളത്തിലെ കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിന്‍റെ കൂടുതൽ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. കേരളത്തിലെ  179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 ന്‍റെ ഇന്ത്യൻ ഉപവിഭാഗമായ 2എ…

Read More

ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക കപ്പ് ടീമിലിടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആരാധകരിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ആദ്യ മൂന്നുമത്സരങ്ങളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇനി അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ…

Read More