കാമറൂൺ തന്നെ എന്നും ബോക്സോഫീസിൽ രാജാവ് ; 1 ബില്യൺ ക്ലബ്ബിൽ കയറി കാമറൂണിന്റെ അവതാർ 3

തുടർച്ചയായി മൂന്നാമത്തെ അവതാർ ചിത്രവും 1 ബില്യൺ ഡോളർ കളക്ഷനിൽ എത്തിച്ച് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. സമ്മിശ്ര പ്രതികരണങ്ങൾ ആയിരിക്കുന്നിട്ടും ചിത്രം കാണാൻ തിയറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എന്നതിന് കുറവില്ല എന്ന് തെളിയിക്കുന്നതാണ് റിലീസ് ചെയ്ത് 15 ദിവസമായപ്പോഴേക്കും ചിത്രത്തിന് ബ്രഹ്‌മാണ്ഡ കളക്ഷൻ നേടാൻ സാധിച്ചത്. അവതാർ : വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന്റെ കഥ തന്നെയാണ് മൂന്നാം ഭാഗമായ ഫയർ ആൻഡ് ആഷിലും, പ്രമേയപരമായി വ്യത്യസ്തത ഒന്നും തന്നെയില്ല എന്നതായിരുന്നു ചിത്രത്തിന് നേരെ ആഗോള…

Read More

തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Read More

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690…

Read More

കാസര്‍ഗോഡ് രണ്ടുകോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; പണം കൊണ്ടുവന്നത് മഞ്ചേശ്വരത്തെ പ്രമുഖന് വേണ്ടി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍നിന്നാണ് ഹവാല പണം കാസര്‍ഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്കുപോസ്റ്റിനടുത്തുവച്ചാണ് സംഭവം. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി…

Read More

സ്കൂൾ സമയത്ത് നാല് വയസുകാരി ബലാത്സംഗത്തിനിരയായി; വിവരമറിഞ്ഞത് വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിൽ, സംഭവം കർണാടകയിൽ

കർണാടകയിലെ ബീദറിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സ്കൂൾ സമയത്താണ് കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് സൂചന. വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിലാണ് വിവരമറിഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നാല് വയസ്സുകാരിയെ സ്കൂൾ സമയത്താണ് ബലാത്സംഗം ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിദാർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് കൂടുതൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കണം: താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് താലിബാന്‍ ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ഥിച്ചു. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയിരിക്കുന്നത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് കത്ത്. അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്

Read More

വയനാട് കൂളിവയലിൽ കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു

കൂളിവയൽ:കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു. കുളിവയൽ എവലിൻസ് കടയുടമ പാലുകുന്ന് ഒന്നാം മൈൽപാലക്കാട് ജെയിംസ് ജോസഫ് (തങ്കച്ചൻ 59) ആണ് മരിച്ചത്.. ഷോക്കേറ്റ് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസമാണ് കട തുടങ്ങിയത്. സംസ്കാരം ഇന്ന് കാരക്കമല സെൻ്റ് മേരിസ് പള്ളിയിൽ ഭാര്യ, ഫിലോമിന, മക്കൾ, ജിജോ, ജിൽസ, മരുമക്കൾ, ദർശന, അഭിലാഷ്.

Read More

പഞ്ചാബിനെ ഒന്ന് കൊതിപ്പിച്ചു, പിന്നെ ചങ്കിൽ കയറി പൊങ്കാലയിട്ടു; തിവാട്ടിയ-ദി റിയൽ സൈക്കോ

പഞ്ചാബിന്റെ റൺ ചേസ് ചെയ്യുന്ന രാജസ്ഥാന്റെ 18ാം ഓവർ വരെ ആരാധകരുടെ ചീത്ത കേട്ടുകൊണ്ടിരുന്ന ഒരു താരമായിരുന്നു രാഹുൽ തിവാട്ടിയ. തകർപ്പനടികൾക്ക് സ്മിത്ത് നിയോഗിച്ച് ഇറക്കി വിട്ടതാണ് തിവാട്ടിയയെ. പക്ഷേ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. തിവാട്ടിയ ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതിനൊപ്പം ജയിക്കാനവശ്യമായ റൺ റൺറേറ്റും കുത്തനെ ഉയർന്നു. 17ാം ഓവറിൽ സഞ്ജു വീണതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്നായിരുന്നു ആരാധകരുടെ സ്ഥിതി. മറുവശത്ത് പഞ്ചാബിന്റെ പ്രതീക്ഷ തിവാട്ടിയയിലായിരുന്നു. സഞ്ജു പുറത്തായതോടെ ഇനി വെല്ലുവിളികൾ ഇല്ലെന്ന് അവരുറപ്പിച്ചു. 18ാം…

Read More

നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ്

പ്രവാസികൾക്കുവേണ്ടി കേരള സർക്കാറിന് കീഴിലുള്ള നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ് “നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ്” സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയിൽ നോർക്ക പദ്ധതികളിൽ ചേരാനെത്തിയത്. പുതുതായി സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിൽ ചേരുന്നതിനുവേണ്ട നോർക്ക ഐ ഡി കാർഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോർക്ക രക്ഷാ ഇൻഷുറൻസ്, പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളിൽ അംഗമാകാനാണ് ബഹുഭൂരിപക്ഷം മലയാളികൾ താല്പര്യം പ്രകടിപ്പിച്ചത്….

Read More

അതിശക്തമായ മഴ; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: സര്‍വ്വകലാശാലകള്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുന്നതിനാല്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് , കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു….

Read More