പ്രതിപക്ഷ നേതാവിൻ്റെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിൽ അടിയന്തര യോഗം ചേരും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം, കേരള ഹൗസിൽ അടിയന്തര യോഗം ചേരും. ARC അശ്വതി ശ്രീനിവാസ് ആണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കേരള ഹൗസ് കൺട്രോളർ അടക്കം എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. വിദേശത്തുള്ള റസിഡൻറ് കമ്മീഷണർ പുനീത് കുമാർ, ARC യിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു.     പ്രോട്ടോക്കോൾ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…

Read More

തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയില്‍ അബ്ദുന്നാസിറിന്റെ ഭാര്യ സജ്‌റ(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. മക്കള്‍: നിഹാല്‍, നജാദ്(വിദ്യാര്‍ഥികള്‍), ആദില്‍ ജവാദ്, ഹന്‍സ.

Read More

ഡൽഹിയിൽ പ്രക്ഷോഭം നയിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് ദിൽജിത്ത്

ഡൽഹിയിൽ കാർഷിക നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി നടനും ഗായകനുമായ ദിൽജിത്ത്. അതിശൈത്യത്തെയും വകവെക്കാതെയാണ് കർഷകർ ഡൽഹിയിലും പരിസര പ്രദേശത്തുമായി തമ്പടിച്ചിരിക്കുന്നത്. സമരം രണ്ടാം ആഴ്ചയിയിലേക്ക് കടന്ന സാഹചര്യത്തിലാണ് കർഷകരോടുള്ള തന്റെ അനുഭാവം ദിൽജിത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചത്. നേരത്തെ ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനും ദിൽജിത്ത് എത്തിയിരുന്നു. നടി കങ്കണ റണാവത്ത് സംഘ്പരിവാർ ന്യായങ്ങളുമായി കർഷക സമരത്തെ പരിഹസിച്ചപ്പോൾ കടുത്ത…

Read More

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി. രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ്…

Read More

വയനാട് ജില്ലയില്‍ 607 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40

വയനാട് ജില്ലയില്‍ 607 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 914 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103798 ആയി. 92908 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9888 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അതേസമയം രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ…

Read More

സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം; 80-100 സീറ്റുകൾ ലഭിക്കും

  സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എൽ ഡി എഫിന് 80-100 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാൾ 15-20 സീറ്റുകൾ അധികമായി ലഭിക്കുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടത് മുന്നണിക്ക് അനുകൂലമാകും. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ സാധ്യതയുണ്ട്. പലയിടത്തും ബിജെപി നിശ്ചലമായെന്നും യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം…

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിന് ജാമ്യം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത് റിമാന്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കസ്റ്റംസ് കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോളര്‍ക്കടത്ത് കേസുള്ളതിനാല്‍ ശിവങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല.   കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റു ചെയ്തത്.തിരുവനന്തപുരം ആയ്യുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റു…

Read More

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക.  കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.   ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Read More

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മരണം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 6 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. കടലിലേക്ക് വീണ ഇയാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് കുമാർ മരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുതുകുറിച്ചി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നു.

Read More