സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി; വെഞ്ഞാറമൂട് സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

Read More

ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു.ശബരി മല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു….

Read More

ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം: ദേവസ്വം മുന്‍ അധ്യക്ഷന്മാര്‍ അറസ്റ്റ് ഭീഷണിയില്‍, സിപിഐഎമ്മിന് ആശങ്ക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്. തെക്കന്‍ ജില്ലകളില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിക്ക് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി നോട്ടീസ് നല്‍കിയെങ്കിലും…

Read More

ഖത്തർ എൽഎൻജി പ്ലാന്റ് സ്ഫോടനം: മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  കോഴിക്കോട് ∙ ഖത്തറിലെ റാസ് ലഫാന്‍ എൽഎൻജി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ അര്‍ജുന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.അഞ്ചു മണിയോടെ തൂണേരിയിലെ വീട്ടിലെത്തിക്കും. സംസ്കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ.നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 12 ഇന്ത്യക്കാരും ഒരു…

Read More

‘ഓഡിറ്റിലെ വീഴ്ച ഒറ്റപ്പെട്ടതല്ല’; ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ഹൈക്കോടതി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഓഡിറ്റിൽ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് വിമർശനം. അക്കൗണ്ടിംഗ് ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകളും രേഖകളും തമ്മിൽ ഒത്തുനോക്കാൻ ആകുന്നില്ലെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും ഓഡിറ്റർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2010 ന് മുൻപുള്ള ആസ്തികളുടെ മൂല്യം…

Read More

പാർട്ടിയുടെ മറവിൽ അര്‍ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം; ജോലിയില്ലെങ്കിലും ആഢംബര ജീവിതം

  കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുകയും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരകനാകുകയുമായിരുന്നു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ മൂന്നു വര്‍ഷം മുൻപാണ് ഡി.വൈ.എഫ്.ഐ യുടെ ഭാരവാഹിത്വത്തില്‍നിന്ന് അര്‍ജുന്‍ ആയങ്കിയെ നീക്കുന്നത്.പാർട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നതും മറ്റു ക്വട്ടേഷന്‍ സംഘങ്ങള്‍…

Read More

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

  അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ , രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സംഭാവന തട്ടിപ്പിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം എന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.     അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്തേക്കും. വരും…

Read More

125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും. നാളെ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ ആരംഭിക്കും. 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ…

Read More

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം: പത്ത് കടകളിലേക്ക് തീ പടർന്നു

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read More