Headlines

മയക്കുമരുന്ന്- ഭീകര ഗൂഢാലോചന; മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. “മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന” എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങൾ.അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി…

Read More

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കി : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിൻ്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന വ്യാപകമാക്കി. സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി. 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും നൽകി. കൂടാതെ 623…

Read More

കാസർകോട് ദേലംപാടിയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; എൻഡിഎ സ്ഥാനാർഥിക്കും പരുക്ക്

കാസർകോട് ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഘർഷത്തിൽ എൻഡിഎ സ്ഥാനാർഥിക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻഡിഎ സ്ഥാനാർഥി സതീശനാണ് പരുക്കേറ്റത് സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർക്കളയ, ബാലകൃഷ്ണൻ നിർക്കളയ, നാരായണൻ മല്ലംപാറ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി സിപിഎം സംഘർഷം പ്രദേശത്ത് നിലനിനിന്നിരുന്നു. സമാധാന യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

Read More

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യൂദാസ് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. കുറച്ച് സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി. എൽഡിഎഫ് സ്വർണം മോഷ്ടിച്ചു. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തീവ്ര സംഘടനകൾക്കൊപ്പമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു. എറണാകുളം പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പരാമർശം.സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിച്ചവർക്കെതിരെ നടപടി വേണമെന്ന് അദേഹം…

Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് കഴിച്ച്…

Read More

വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത വിഎം വിനുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം: വീഴ്ചയില്‍ തത്ക്കാലം അച്ചടക്ക നടപടി വേണ്ടെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

സംവിധായകന്‍ വി എം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. വി എം വിനുവിന് വോട്ടില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ രാജേഷിന് സംഭവിച്ച വീഴ്ചയാണെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. രാജേഷില്‍ നിന്ന് രാജി എഴുതി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ കമ്മിറ്റിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്ന് മുതിര്‍ന്ന…

Read More

ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റും കയറും; അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്കിറങ്ങരുതെന്നും ബാബു

  ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റ് കയറാൻ പോകുമെന്ന് ബാബു. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങരുതെന്നും ബാബു പറഞ്ഞു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബു ജില്ലാ കലക്ടർ മൃൺമയി ജോഷി അടക്കമുള്ളവർ ബാബുവിനെ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തിയിരുന്നു. കാൽ തെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടുണ്ടെന്ന് ബാബുവിന്റെ മാതാവും പ്രതികരിച്ചു.

Read More

വയനാട് ‍ജില്ലയില് 175 പേര്‍ക്ക് കൂടി കോവിഡ്;263 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25

  വയനാട് ജില്ലയില്‍ ഇന്ന് (28.06.21) 175 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 263 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ആണ്. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64314 ആയി. 61158 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1926 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി മുനിസിപ്പാലിറ്റി…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. വിജയ സാധ്യതയുള്ള സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകാനും തീരുമാനിച്ചേക്കും.നിലവിലെ നാല് സിപിഐ മന്ത്രിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. നിലവിലെ മന്ത്രിമാരിൽ കെ. രാജൻ ഇതുവരെ രണ്ട് തവണയാണ് മത്സരിച്ചത്. മറ്റ് മൂന്ന് മന്ത്രിമാർ ഓരോ…

Read More