Headlines

കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി ജയചന്ദ്രൻ നായർ പിടിയിൽ

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പാലം സ്വദേശി ജയചന്ദ്രൻ നായരാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദേശീയപാതയിൽ വെച്ച് കണ്ടെയ്‌നർ ലോറിയിൽ കടത്തി 500 കിലോ കഞ്ചാവ് പിടികൂടിയത് കണ്ടെയ്‌നറിൽ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.

Read More

വളർത്താൻ വഴിയില്ല; നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊന്നു

കാഞ്ഞിരപ്പള്ളിയിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്.വളർത്താൻ കഴിയാത്തതിനാൽ അമ്മ നിഷ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ സുരേഷ് – നിഷാ ദമ്പതികളുടെ ആറാമത്തെ കുട്ടിയെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ നിഷ കുറ്റം സമ്മതിച്ചത്. വളർത്താൻ സാധിക്കാത്തതിനാൽ കുട്ടിയെബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.. സ്വയം ആലോചിച്ച് ചെയ്തതാണെന്നും…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും, ഇരുവരെയും ഒരേസമയം SIT ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും SIT ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരേ സമയമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടിയുടെ ഈ നിർണായക നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത്…

Read More

പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട: വി ശിവൻകുട്ടി

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ…

Read More

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തിൽ അണുബാധ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ്…

Read More

സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; പത്ത് ദിവസത്തിനിടെ 24 ശതമാനം വർധിച്ചു

  സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്. പത്ത് ദിവസത്തിനിടെ 24 ശതമാനം വർധനയാണ് ഉണ്ടായത്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96 ൽ നിന്ന് 1.5 ആയി ഉയർന്നു. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കില്ല. നിലവിലെ സ്ഥിതിയിൽ ഈ ആഴ്ചയിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഏകദേശം പൂർത്തിയായി വരുന്ന സാഹചരയ്ത്തിൽ ഒരു…

Read More

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു. തോരാമഴയുടേയും വറുതിയുടേയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കർക്കടകത്തിലെ കഷ്ടതകൾ മറക്കാൻ തുടങ്ങുന്ന സമയം. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ്…

Read More

അതിജീവിതയെ അധിക്ഷേപ കേസ്; നിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ, കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെ രാഹുൽ ഈശ്വറുമായി ടെകനോപാർക്കിലെ ഓഫീസുൾപ്പെടെ തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ടെക്നോപാർക്കിലെ ഓഫീസിൽ വെച്ചാണ് രാഹുൽ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ്. നിരാഹാര സമരം തുടരുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിനെ ഇന്ന് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത്…

Read More

പ്രഭാത വാർത്തകൾ

  🔳കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ല. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 🔳ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാല്‍ തുടര്‍ന്നും തിരുത്തുമെന്ന് സിപിഐ. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്…

Read More

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ്; പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 56 അംഗ കെപിസിസി സമിതിക്കുപിന്നാലെ എഴുപതിലധികം സെക്രട്ടറിമാരെയും നിയമിക്കും. ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്തംബറിനുശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി…

Read More