Headlines

സണ്ണി കല്ലിങ്കൽ അന്തരിച്ചു

അമേരിക്കയിലെ മലയാളി വ്യവസായിയും ഗുവാമിലെ പസഫിക് ഐലന്റ് സെക്യൂരിറ്റി ഏജൻസി പ്രസിഡന്റുമായ കല്ലിങ്കൽ സണ്ണി(75) അന്തരിച്ചു. ചാലക്കുടി സ്വദേശിയാണ്. സംസ്കാര ചടങ്ങുകളും അന്തിമ പ്രാർത്ഥനകളും നാളെ ഉച്ചകഴിഞ്ഞ് 3.30ന് ചാലക്കുടി നിത്യ സഹായ മാതാ ചർച്ചിൽ നടക്കും.ഭാര്യ: ബേബി കല്ലിങ്കൽ. മക്കൾ: ടോണി പോൾ കല്ലിങ്കൽ, സാബു സണ്ണി കല്ലിങ്കൽ, ഡെസരെ കല്ലിങ്കൽ, മേരി സാബു കല്ലിങ്കൽ. കൊച്ചുമക്കൾ: എല്ലാ റോസ്, ആഡിസൺ, സ്കൈല റോസ്, സ്നേഹ, ഷിയ.

Read More

വാളാട് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ കേസ്

വാളാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ തലപുഴ പോലീസ് കേസെടുത്തു . വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രദേശത്തെ 51 കാരൻ അഞ്ച് ദിവസം മുമ്പ് കുഴഞ്ഞ് വീണിരുന്നു. തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം  വൈകീട്ട് മൂന്നു മണിയോടെ മരിച്ചു. മൃതദ്ദേഹം വീട്ടീലെത്തിച്ചപ്പോൾ മരണാനന്തര ചടങ്ങിൽ 60 പേരോളം വന്നു പോയെന്നാണ് പരാതിയുള്ളത്.കോവിഡ് മാനദണ്ഡം ലംഘിച്ച ഇവർക്ക് നേരെയാണ് പോലീസ് കേസെടുത്തതെന്ന് തലപ്പുഴ സി.ഐ. പി.കെ….

Read More

നിപ: മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ്…

Read More

തൃശൂരിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന് അദ്ഭുതരക്ഷ

  തൃശൂർ∙ തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മണലിപ്പുഴയിലേക്കു മറിഞ്ഞ് ഒഴുകിപ്പോയി. കാറോടിച്ചയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാന്‍ ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണു പുഴയിലേക്കു മറിഞ്ഞത്. ആലുവയിലെ സ്വകാര്യ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് സിനാൻ. ആലുവയിലേക്കു വരുംവഴിയാണ് അപകടമുണ്ടായത്.വളവുള്ള ഭാഗത്തുവച്ച് കാര്‍ നിയന്ത്രണം വിട്ടതോടെ സിനാന്‍ ഡോര്‍ തുറന്നു ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്നു തൊട്ടുപുറകെ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ചു കാർ പുറത്തെടുക്കാന്‍ ശ്രമം…

Read More

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍…

Read More

ദീലിപിന്റെ വാക്കിൽ പെട്ടു, മകൻ എല്ലാം തുറന്നുപറയും: പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകൻ തുറന്നുപറയുമെന്ന് പൾസർ സുനിയുടെ അമ്മ. സുനിൽകുമാറിനെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് അമ്മ ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യമൊഴി നൽകുമെന്നും ശോഭന അറിയിച്ചു ചെയ്തുപോയതിൽ സുനിലിന് കുറ്റബോധമുണ്ട്. ദിലീപിന്റെ വാക്കിൽ താൻ പെട്ടുപോയി എന്നാണ് സുനിൽകുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്നും മകൻ പറഞ്ഞതായും ശോഭന മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം…

Read More

മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ‘ .നീലഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും, നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ നേതാവും നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ വാക്കുകളിൽ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന മലയാളി കുടുംബൾ . ജില്ലയിൽ കടുത്ത നിർമ്മാണ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് ഈ നിയമങ്ങളിൽ…

Read More

മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ വേഗം കൂടാം: സര്‍ക്കാരിന്റെ വിദഗ്ധ സമിതിയിലെ അംഗം

ന്യൂഡൽഹി: ജാഗ്രത പാലിക്കാത്തപക്ഷം കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയിൽ എത്താമെന്ന് വിലയിരുത്തൽ. രോഗവ്യാപനം വിലയിരുത്താൻ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗം ഡോ. മനീന്ദ്ര അഗർവാളാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ വകഭേദങ്ങൾ ഉണ്ടായാൽ മൂന്നാം തരംഗത്തിൽ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. SUTRA (S-Susceptible,…

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More

സർക്കാരിൻറെ ഭക്ഷ്യഭദ്രതാ കിറ്റിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായികൾ

  തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്. ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്നാണ് റിപ്പോർട്ട്. കപ്പലണ്ടി മിഠായി പാക്കറ്റിൽ ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളില്ലെന്നും ബാച്ചും നമ്പറും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം…

Read More