Headlines

റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ സാഹസിക യാത്ര; ഒടുവിൽ വണ്ടി പോലീസ് കൊണ്ടുപോയി

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ കൊല്ലത്ത് രണ്ട് പേർ കണ്ടെത്തിയ വഴി പക്ഷേ സാഹസം നിറഞ്ഞതായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് വന്നാണ് ഇവർ നാടുചുറ്റാൻ ഇറങ്ങിയത്. സാഹസികത അൽപം കൂടിപ്പോയോ എന്ന സംശയം മാത്രമേയുണ്ടായിരുന്നുള്ളു. പോലീസ് അപ്പോ സ്ഥലത്ത് എത്തി റോഡുകൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കടന്ന കൈ തന്നെ സ്വീകരിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയിൽപ്പാളത്തിലൂടെയായിരുന്നു സാഹസിക യാത്ര. സമീപവാസികൾ ഇത് ശ്രദ്ധിച്ചതോടെ വിവരം ആർ പി എഫിനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം…

Read More

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആറിലെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും കോട‌തിയുടെ പരിഗണനയിൽ ഉണ്ട്.കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട്…

Read More

വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ 8 മണിക്കൂര്‍ പ്രസംഗം; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി

ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്‍’ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ബില്ലില്‍ ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും. നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ട്രംപിന്റെ അവകാശവാദം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക നീക്കമായാണ് ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയത്. യുഎസ് പ്രതിനിധി സഭയില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലും സെനറ്റില്‍ ഒരുവോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലുമാണ് ബില്‍…

Read More

രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സർക്കാർ നടപടി ആരംഭിച്ചിരുന്നു ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണ സ്വാമി കോടതിവിധിയുടെ ബലത്തിലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ 2019 മാർച്ച് 7ന് കേന്ദ്രസർക്കാർ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ രാജുനാരായണ സ്വാമി സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല

Read More

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ 600 ലേറെ പേർക്ക് പരുക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്. കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. ആളപായം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പരുക്കേറ്റ…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി…

Read More

വയനാട് ജില്ലാ ലോറി ഡ്രൈവേഴ്സ് ഫെഡറേഷൻ്റെ അറീയിപ്പ്

വയനാട് ജില്ലാ ലോറി ഡ്രൈവേഴ്സ് ഫെഡറേഷൻ്റെ അറീയിപ്പ് വയനാട് ജില്ലയിൽ അതിശക്തമായ മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ വയനാട് ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ ലോറി കാർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നാൽ വിളിക്കാം… റഷീദ് ബാവ :9744736613 നൗഫൽ അരി വയൽ 9961609409 നാസർ കാപ്പാടൻ 9744536832

Read More

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ്; 72 പേര്‍ക്ക് രോഗമുക്തി, 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (02.11.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 52 മരണം. നിലവില്‍ 809 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 388 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  …

Read More

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ജൂലൈ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജൂലൈ 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജൂലൈ 23: കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജൂലൈ…

Read More

‘വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം’; അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്ക രേഖപ്പെടുത്തി മാര്‍പാപ്പ

വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലന്‍ ജനതയുടെ നന്മ സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും മാര്‍പാപ്പ പറഞ്ഞു. അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടേയും സമാധാനത്തിന്റേയും വഴികളിലേക്ക് തിരിയുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. (Pope Leo calls for Venezuela to remain an independent country).ട്രംപിന്റെ ചില നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ തനിക്കുള്ള കടുത്ത ആശങ്കയും…

Read More