Headlines

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ അമ്മയുമായും ഭര്‍ത്താവുമായും മകളുമായും സംസാരിച്ചു. എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിക്കാണ് കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം ആശുപത്രി വികസന…

Read More

ഒടുവില്‍ ആശ്വാസം; ബെംഗളൂരു ദുരന്തത്തില്‍ ആര്‍സിബിയുടെ മനസുമാറ്റിയത് നിയമനടപടി

ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ ആഘോഷം സംഘടിപ്പിച്ചതിന് പിന്നാലെ അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടെങ്കിലും യഥാസമയം മതിയായ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാതിരുന്നത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ ഫ്രാഞ്ചൈസിക്ക് മേല്‍ പ്രയോഗിച്ചതോടെയാണ് ധനസഹായം 25 ലക്ഷം രൂപയാക്കാനും അത് വേഗത്തില്‍ കൈമാറാനും അധികാരികള്‍ മനസുകാണിച്ചത്. ആര്‍സിബി കെയേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയെ സംബന്ധിച്ച വിവരങ്ങള്‍ ഓഗസ്റ്റ് 30 നാണ്…

Read More

വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് എസ്എച്ച്ഒക്കെതിരെ ബലാത്സംഗത്തിന് കേസ്‌

  തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പരാതിൽ മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്‌നത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് ഇട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Read More

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ…

Read More

ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ഇ പി ജയരാജനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കായികതാരം ബോബി അലോഷ്യസ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ബി എസ് സി സ്‌പോര്‍ട്്‌സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവര്‍ക്ക് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ലണ്ടനിലെത്തിയ ബോബി അലോഷ്യസ്…

Read More

പൂരത്തിന് താരം രാമൻ തന്നെ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഏക്കത്തിനടുത്തത് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി. ഫെബ്രുവരി 7 നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ നാട്ടാനകളിൽ സൂപ്പർ സ്റ്റാറായ രാമചന്ദ്രന് ആരാധകർ ഏറെയാണ്.തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ…

Read More

മെഡി. കോളജിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു; കേസെടുത്ത് പൊലീസ്

  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ അഞ്ചാം വാർഡിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിൽഫ്രഡ് കട്ടിലിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.   കടുത്ത മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിൽഫ്രഡിന്റെ രോഗം അദ്ദേഹത്തിന്റെ കരളിനെയും തലച്ചോറിനെയും (Hepatic Encephalopathy) ബാധിച്ചിരുന്നു. രോഗം തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

Medtronic Careers Jobs Opportunities Available Now – 2022

Medtronic Careers Jobs Opportunities According to your solicitation, we are pleased to introduce you Medtronic Careers Jobs Vacancies ,An application is being offered by Medtronic Group is known as profoundly trusted Company in All over World which gives medical Services to numerous years looking for youthful, truly fit, very much prepared, true and experienced proficient…

Read More

മുംബൈയിൽ എസ്ബിഐ ബാങ്കിൽ കവർച്ച; ജീവനക്കാരനെ വെടിവെച്ചു കൊന്നു

  മുംബൈയിൽ എസ് ബി ഐയുടെ ശാഖയിൽ കവർച്ച. തടയാൻ ശ്രമിച്ച ജീവനക്കാരനെ മോഷണ സംഘം വെടിവെച്ചു കൊന്നു. ദഹിസർ ബ്രാഞ്ചിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ കവർച്ച നടത്തിയത്. ഇതിനിടെയാണ് താത്കാലിക ജീവനക്കാരനെ സംഘം വെടിവെച്ച് കൊന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബാങ്കിൽ പരിശോധന നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തുടക്കത്തിലും മുംബൈയിലെ മീര നഗർ ഏരിയയിലെ ബാങ്കിൽ മുഖംമൂടി…

Read More