Headlines

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലും രാവിലെ മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എറണാകുളം ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളാ ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും. ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തില്‍ ദേവസ്വം…

Read More

ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ ത്രിഭാഷാ നയം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, മഹലും അറബിയും ലക്ഷദ്വീപിൽ പഠിപ്പിക്കാതാകും. ഈ രണ്ടു ഭാഷകളും ലക്ഷദ്വീപസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഘടനയുടെ അവിഭാജ്യഭാഗങ്ങളാണ്. ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് ഈ ഭാഷകൾ ഒ‍ഴിവാക്കുന്നത് ദ്വീപുജനതയുടെ തനിമയ്ക്കും പാരമ്പര്യത്തിനും ഭാവികാല സ്വപ്നങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ്. ദേശീയവിദ്യാഭ്യാസനയം മാതൃഭാഷയ്ക്ക് ഊന്നൽ നല്കുന്നു എന്ന കൊട്ടിഘോഷിക്കലിന് എതിരുമാണ് ഈ നീക്കം എം പി കൂട്ടിച്ചേർത്തു. ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുതെന്ന് ഡോ….

Read More

സിൽവർ ലൈൻ പദ്ധതി ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കും; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  ന്യൂഡെൽഹി: സിൽവർ ലൈന് പദ്ധതി ഭാവിയിൽ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയിൽവേയ്ക്ക് വരാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ പാതയുടെ എണ്ണം കൂട്ടി റെയിൽ വികസനം സാധ്യമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. റെയിൽവേ പാതയ്ക്ക് സമാനാമായാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. അതുകൊണ്ട് ഭാവിയിൽ റെയിൽവേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അത് സാധ്യമാകാതെ വരുമെന്ന്…

Read More

‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അഞ്ച് വര്‍ഷം മുമ്പ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ഭരണ തുടര്‍ച്ച പറഞ്ഞിരുന്നു. പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് അന്ന് കിട്ടി. ഇപ്പോള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എം എ ബേബി പറഞ്ഞു. എക്‌സിറ്റ് പോള്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടുത്തെത്തിയിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. അങ്ങനെ അടുത്തെത്താത്ത സന്ദര്‍ഭങ്ങളുമുണ്ട്. ഇത്തവണ, മിക്കവാറും കേരളത്തെ സംബന്ധിച്ച് എക്‌സിറ്റ് പോളുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ…

Read More

ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ; സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും, ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ…

Read More

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാർട്ടിയിലാണ് ചേർന്നത്. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു. എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസ്സിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന…

Read More

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ അറസ്റ്റ് ചെയ്തു

  സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്. ഇന്ന് രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് തവണയാണ് സരിതക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സോളാർ പാനൽ വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് അബ്ദുൽ…

Read More

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു; പ്രതികളുടെ അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. ( setback for muttil tree felling case accused) 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ്…

Read More

കൊവിഡ് ബാധിച്ച് സിംഹം മരിച്ചു; പിന്നാലെ ആനകള്‍ക്കു കൂട്ടത്തോടെ പരിശോധന

കോയമ്പത്തൂര്‍: മൃഗശാലയിലെ ഒരു സിംഹം കൊവിഡ് ബാധിച്ച് മരിക്കുകയും ഒമ്പതെണ്ണത്തിനു രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ തമ്‌ഴിനാട്ടില്‍ ആനകള്‍ക്ക് കൂട്ടത്തോടെ പരിശോധന നടത്തുന്നു. കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ രണ്ട് ക്യാംപുകളില്‍ ചൊവ്വാഴ്ച 56 ആനകള്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. കൊവിഡ് ബാധിച്ച് ഒരു സിംഹം മരണപ്പെട്ടതിനു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആനകള്‍ക്കു കൂട്ടത്തോടെ കൊവിഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ഒരു മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കോയമ്പത്തൂര്‍…

Read More