Headlines

ഇന്നത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്; തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്

കൊവിഡ് വ്യാപനത്തിൽ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. രണ്ട് മാസത്തിനിടെ ഇതാദ്യമായി മലപ്പുറം ജില്ല ദിനംപ്രതിയുടെ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു അഞ്ച് ജില്ലകളിൽ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101 എന്നിങ്ങനെയാണ് കേസുകൾ. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി…

Read More

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

പുന്നമടയിലെ ജലപൂരത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി…

Read More

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 17 മരണം

സുഡാൻ: ദക്ഷിണ സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. തലസ്ഥാനമായ ജൂബയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.മരിച്ചവരില്‍ രണ്ടുപേര്‍ വിമാന ജീവനക്കാരാണ്. പണവും ഭക്ഷ്യവസ്തുക്കളും അടക്കം സാധനങ്ങളുമായി പോയ സൗത്ത് വെസ്റ്റ് ഏവിയേഷന്റെ വിമാനമാണ് തകര്‍ന്നത്. അതേസമയം, വിമാനം തകര്‍ന്ന് വീണ് തീപടര്‍ന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പലരും പണം മോഷ്ടിക്കാന്‍ തിക്കിത്തിരക്കിയെന്നാണ് റിപ്പോര്‍ട്ട്

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിൽ; ഇന്നും നാളെയും വിവിധ പരിപാടികൾ

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നാവിക സേനാ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എഡിജിപി വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത് ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. നാവികസേനയുടെ ഗാർഡ് ഓഫ്…

Read More

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍; കൂടിക്കാഴ്ച തങ്ങളുടെ വീട്ടിലെത്തി

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അവസാനിച്ചിട്ടുണ്ട്. അന്‍വര്‍ നിലമ്പൂര്‍ ടൗണിലെതക്തി പിന്നീട് മാധ്യമങ്ങളെ കാണും. അവസാനവട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥികള്‍. ഇതിന്റെ ഭാഗമായാണ് അന്‍വര്‍ തങ്ങളെ കണ്ടതെന്നാണ് വിവരം. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്നലെ കലാശക്കൊട്ടിനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്.ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട…

Read More

പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ജോലിയിൽ സ്ഥാനക്കയറ്റവും

  ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ അംഗം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം കായികമന്ത്രി വി അബ്ദുൽറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. പാരിതോഷികത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീജേഷിന് ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും പ്രോത്സാഹന സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകും.

Read More

പൊന്ന് തൊട്ടാൽ പൊള്ളും; ദിനംപ്രതി റെക്കോർഡിട്ട് സ്വർണ വില

പൊന്നിൻ്റെ വില വർധനവിന് ഇന്നും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 4965 രൂപയായി. 280 രൂപ വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജിഎസ്ടിയും സഹിതം ഇപ്പോൾ 44,000 രൂപ നൽകേണ്ടി വരും

Read More

രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത് യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് ജലീൽ നൽകിയ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന്…

Read More

‘ബീഹാറിലുണ്ടായത് ജനാധിപത്യ സുനാമി, ജനത വികസനത്തിനായി വോട്ട് ചെയ്തു’; കേന്ദ്ര ടൂറിസം മന്ത്രി

ജനാധിപത്യ സുനാമിയാണ് ബീഹാറിൽ ഉണ്ടായതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് . ജംഗിൾ രാജിനെ ബീഹാർ ജനത ഇല്ലാതാക്കി. ജനം വികസനത്തിനായി വോട്ട് ചെയ്തു. വോട്ട് കൊള്ള ആരോപണം നുണ പ്രചാരണം ആയിരുന്നെന്നും അതിനുള്ള മറുപടി ബീഹാർ ജനത നൽകിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. വോട്ട് ചോരിയെക്കുറിച്ച് ഇനി സംസാരിക്കാനുള്ള സാഹസം കോൺഗ്രസ് പാർട്ടിയോ നേതാക്കളോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ…

Read More

‘ട്രംപിന്റെ സമാധാനശ്രമങ്ങള്‍ക്ക് നന്ദി’; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്ന് സെലൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. ‘യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും അദ്ദേഹം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലൻസ്കി പറഞ്ഞു. അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും താത്പര്യമുണ്ടെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച്‌ ട്രംപ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ…

Read More