ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്ന സംഭവം; ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്ന് വിശദീകരണം

ഡല്‍ഹി: ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതു വിശദീകരണം. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മെയിന്റനന്‍സ് റിപ്പോര്‍ട്ടുമുണ്ട്. തനിക്ക് ഉറക്കമില്ലായ്മ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് എഎഐബിക്ക് പൈലറ്റിന്റെ മൊഴി. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നതായും പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. ഫുക്കറ്റിലെ വിശ്രമസമയത്തും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കി. വിമാനത്തിന് നിരവധി സാങ്കേതിക…

Read More

വേണ്ടെന്നുവച്ചത് ‘ലോക മഹായുദ്ധ’മെന്ന് ട്രംപ്; കൊറിയൻ ‘ചോരയിലും’ തളരാതെ കുതിക്കാൻ ഇന്ത്യ, കൂപ്പുകുത്തി എണ്ണ, ഡോളറിന് യെൻ ആഘാതം

  ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യ ഉൾപ്പെടെയുള്ളയുടെ അഭ്യർഥനയെ തുടർന്നാണ് ആക്രമണത്തിൽ നിന്ന് യുഎസ് പിന്മാറിയത്.   ഇറാനുമായി സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ‘ഉപേക്ഷിക്കുകയും’ ചർച്ച തുടങ്ങുമെന്നുമുള്ള ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കൂപ്പുകുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.80% ഇടിവുമായി 83.71 ഡോളറിലെത്തി. കഴിഞ്ഞവാരം വില 92…

Read More

അച്ചന്‍ കോവിലില്‍ ഉരുള്‍ പൊട്ടി, ആളപായമില്ല

ആര്യങ്കാവ് വില്ലേജ് പരിധിയിൽ അച്ചൻകോവിൽ കോടമല ഭാഗത്ത് ഉരുൾപൊട്ടി റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലുകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നു രാവിലെ അഞ്ച് മണിയോട് കൂടിയുണ്ടായ ശക്തമായ മഴയിൽ കുളത്തൂപ്പുഴ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. തുടര്‍ന്ന് അമ്പതേക്കർ കുഞ്ഞുമാൻ തോടിലൂടെ ശക്തമായ വെളളപ്പാച്ചിൽ ഉണ്ടാകുകയും തോടിന് സമീപം താമസിക്കുന്ന ഗണപതി വിലാസത്തില്‍ സരസ്സമ്മയുടെ വീട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ കുടുംബത്തെ മാറ്റി താമസിപ്പിച്ചു. നടരാജൻ, ചെല്ലപ്പൻ, പാപ്പാൻ എന്നിവരുടെ വീട്ടിലും വെള്ളം…

Read More

കോച്ച് കളത്തിലില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്ന ആശ്വാസത്തില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ സ്വന്തം ഗ്രൗണ്ടായ കൊച്ചി കലൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലിറങ്ങും. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആഷി വെസ്റ്റ് വുഡിന് പുറത്തിരിക്കേണ്ടി വരുന്ന മത്സരത്തില്‍ അസിസ്റ്റന്റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലിയായിരിക്കും മത്സരത്തിനിടയില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ജംഷഡ്പുര്‍ എഫ്സിക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരിം ബെനാരിഫ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല. അതേ സമയം കോച്ച് ആഷി…

Read More

സുൽത്താൻ ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയവര്‍ അടിയന്തരമായി ബന്ധപ്പെടണം- ജില്ലാ കലക്ടര്‍

സുൽത്താൻ ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ 5 മുതല്‍ ഈ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സമ്പര്‍ക്കമുള്ളവരുടെ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കലക്ടര്‍ പറഞ്ഞു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍…

Read More

പൃഥ്വിരാജിനെതിരെ ഉണ്ടായത് വലിയ അറ്റാക്ക്, മോഹൻലാലോ മമ്മൂട്ടിയോ ‘അമ്മ’ ഉപദേശകരാകണം; മല്ലിക സുകുമാരൻ

താരസംഘടനയായ അമ്മയുടെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെ നടി മല്ലിക സുകുമാരൻ. ആർക്കും വേണ്ടി നിയമം മാറ്റരുത്. അമ്മ തിരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്നും നടി മല്ലിക സുകുമാരൻ പറഞ്ഞു. ‘അമ്മ’ ഒരു മാതൃക സംഘടനയായി നിലനില്‍ക്കണമെന്നും നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു പരിപാടിക്ക് സ്പോൺസറെ കണ്ടെത്തുന്നതും ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുതെന്നും മല്ലിക പറഞ്ഞു. കാര്യങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ…

Read More

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

  ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ചതിലാണ് വിമർശനം. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന മെയ് 30ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.     ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശം കോടതി നൽകി. ഫോഗാട്ടുമായി…

Read More

മുംബൈ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇരു ടീമിനെയും വലച്ച് പരുക്ക്

മുംബൈ ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടെസ്റ്റിൽ ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം പരുക്കാണ് ഇരു ടീമിനെയും വലക്കുന്നത് ് ഇന്ത്യൻ ടീമിൽ കഴിഞ്ഞ ടെസ്റ്റിൽ കളിച്ച അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവർ കളിക്കുന്നില്ല. മൂന്ന് പേരും പരുക്കിനെ തുടർന്നാണ് ടീമിൽ നിന്ന് പുറത്തായത്. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണും…

Read More

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ്പ്‌ നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. പ്രിന്‍സിപ്പലും ഡിഎംഇയുമൊക്കെ വിളിച്ചിരുന്നു….

Read More

രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി അണ്ടർ 19 ക്യാപ്റ്റൻ

  ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ യാഷ് ദൂളിന് രഞ്ജി ട്രോഫിയിൽ ഗംഭീര അരങ്ങേറ്റം. തമിഴ്‌നാടിനെതിരായ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് യാഷ് അരങ്ങേറിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 133 പന്തുകൾ നേരിട്ടാണ് 19കാരനായ താരം സെഞ്ച്വറി തികച്ചത് 150 പന്തുകളിൽ നിന്ന് 18 ഫോറുകൾ സഹിതം 113 റൺസാണ് യാഷ് എടുത്തത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ദുവിനൊപ്പം ചേർന്ന് നിർണായകമായ 119 റൺസിന്റെ കൂട്ടുകെട്ടും യാഷുണ്ടാക്കി. ഇതിനിടെ ഒരു റെക്കോർഡിനും യാഷ് അർഹനായി. സച്ചിൻ തെൻഡുൽക്കർ,…

Read More