ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും. ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തില്‍ ദേവസ്വം…

Read More

രാജീവ്‌ ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലി; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം, അമിത ജോലിഭാരം കാരണം രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ

രാജീവ്‌ ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. അമിത ജോലിഭാരം കാരണം രാജിവെക്കാനൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുത്. പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്ന രാജീവ്‌ ചന്ദ്രശേഖരൻ ശൈലിക്കെതിരെ ഓൺലൈനിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തിലാണ് വിമർശനം ഉയർന്നത്. ടാർഗറ്റ് പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്‌, എസ്‌ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം ഉയർന്നത്. ശില്പശാല, വാർഡ് സമ്മേളനം തുടങ്ങിയ കാര്യങ്ങൾ നടത്താത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടി…

Read More

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ

സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ലെന്നും ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്.2023-24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ വ്യക്തമാക്കി.

Read More

‘പാറ്റകള്‍ ലക്ഷ്യം കണ്ടു, പ്രധാൻ ഇനി അപ്രധാൻ’; രാഷ്ട്രസേവനത്തിന് മുൻഗണന, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ധര്‍മേന്ദ്ര പ്രധാന്‍

  വിദ്യാർത്ഥികളുടെ ഭാവി നിയമക്കുരുക്കുകളിൽ പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രാജിക്ക് പിന്നാലെ പ്രതികരിച്ച് ധര്‍മേന്ദ്ര പ്രധാന്‍. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ വേദനിപ്പിച്ചു. ഇത് വ്യക്തിപരമായ അഭിമാനത്തിന്റെ പ്രശ്നമല്ല. രാജ്യവിരുദ്ധ ശക്തികൾ നിലവിലെ സാഹചര്യം മുതലെടുക്കാൻ പാടില്ല. വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു. രാജ്യത്തെ യുവജനങ്ങളെ ഭ്രമത്തിന്റെ വലയിൽ പെടുത്താൻ അനുവദിക്കില്ല. രാഷ്ട്രസേവനത്തിനാണ് ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന. പ്രധാനമന്ത്രിക്ക് നന്ദി.     ശക്തവും ദീർഘദർശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് രാഷ്ട്രത്തിന്റെ അടിത്തറ എന്ന് ഞാൻ എന്നും…

Read More

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ല; അതൃപ്തി പ്രകടമാക്കി ശ്രേയാംസ്

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ. താഴെതട്ടിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് കോർപ്പറേഷനിലേക്ക് സീറ്റ്‌ വിഭജനം സംബന്ധിച്ച് ചർച്ച നടക്കുന്നു. ചില അഭിപ്രായ ഭിന്നതകൾ ഉണ്ട് എന്നത് വസ്തുത. മുന്നണി മാറ്റം ചർച്ചയിൽ ഇല്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. എൽഡിഎഫ് വിടുന്ന കാര്യം ചർച്ചയിൽ ഇല്ല. ഒരു ചർച്ച ഇത് സംബന്ധിച്ച് നടന്നിട്ടില്ല. സൗഹൃദ സന്ദർശനങ്ങൾ പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് വിഭജനത്തിൽ സംസ്ഥാന…

Read More

72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി; 13 മുതല്‍ യൂണിഫോം നിര്‍ബന്ധം

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌പെഷല്‍ സ്‌കൂളുകള്‍ ഈ മാസം എട്ടിന് തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളിലെത്താമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും മന്ത്രി നിര്‍ദേശിച്ചു.

Read More

ഡി എച്ച് എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം; ആരോഗ്യവകുപ്പിൽ അനിശ്ചിതത്വം, പകർച്ചവ്യാധി പ്രതിരോധ യോഗം നടന്നില്ല

  ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓഫീസിൽ അനിശ്ചിതത്വം. DHS സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത ഉത്തരവുമായെത്തിയ ഡോ.കെ ജെ റീനയ്ക്ക്,കസേര ഒഴിഞ്ഞു നൽകാൻ താൽക്കാലിക ഡയറക്ടർ ഡോ.വി മീനാക്ഷി തയ്യാറായില്ല. ഇരുവരും ഓഫീസ് സമയം കഴിയുംവരെ ഡി എച്ച് എസ് ചേമ്പറിൽ തുടർന്നു. തർക്കത്തെ തുടർന്ന് ഇന്ന് നടക്കേണ്ട പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി. ട്രിബൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.     സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തൃപ്തികരമല്ലെന്ന് കാണിച്ചാണ്…

Read More

സിഐക്കെതിരെ ഗുരുതര ആരോപണം: ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത് സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്   പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച…

Read More

തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടം, പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ; RRTSമായി സർക്കാർ മുന്നോട്ട്

12 വർഷം കൊണ്ട് പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്ന് ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം കണക്കെയുള്ള ഉത്തരവിറക്കിയത്.തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോ മീറ്ററാണ് ആർആർടിഎസിന്റെ ദീർഘം. ഇതിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കി മീറ്ററാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുക. ഇത്…

Read More

കാസര്‍ഗോഡ് 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ…

Read More