ബൈജുവിന്റെ സ്വത്തും പണവും മരവിപ്പിക്കണം; ഖത്തർ കമ്പനി ഹർജിയുമായി കർണാടക ഹൈക്കോടതിയിൽ
എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഹർജിയുമായി ഖത്തർ ഹോൾഡിങ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജുവിന്റെ സ്വത്തും പണവും മരവിപ്പിക്കണമെന്നാണ് ആവശ്യം. ഖത്തർ ഹോൾഡിങ് കമ്പനിക്ക് ബൈജു വീട്ടാനുള്ള തുക പൂർണമായി അടച്ചുതീർക്കുംവരെ സ്വത്ത് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം. സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കോടതി 2026 ജൂലൈയിൽ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്. കോടതി ഫീസുൾപ്പെടെ സിംഗപ്പൂർ കോടതി വിധിപ്രകാരമുള്ള 72 ലക്ഷം സിംഗപ്പൂർ ഡോളറാണ്…
