Headlines

‘മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല’; ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ

ജമാഅത്തെ വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി സിപിഐഎം എംഎൽഎ ദലീമ ജോജോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ്…

Read More

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിൻഫാസ്റ്റ്; വിഎഫ് എംപിവി 7 പുറത്തിറക്കി

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിയറ്റ്നാമീസ് കാർ നിർമാതാക്കളായ വിൻഫാസ്റ്റ്. വിഎഫ് എംപിവി 7 എന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമാണ് പുറത്തിറക്കിയത്. 24.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിയ കാരെൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7, മഹീന്ദ്ര എക്സ്ഇവി 9എസ് തുടങ്ങിയവ ഉൾപ്പെടുന്ന എംപിവി സെഗ്‌മെന്റിലേക്കാണ് വിഎഫ് എംപിവി 7ന്റെ വരവ്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എംപിവികളിൽ ഉയർന്ന റേഞ്ചാണ് വിഎഫ് എംപിവി 7 വാഗ്ദാനം നൽ‌കുന്നത്. 517…

Read More

കൊടും ചൂടിന് വിട: സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, ഉയർന്ന…

Read More

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം

  തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.

Read More

അക്രമിസംഘത്തിൽ അഞ്ച് പേർ, ഹരിദാസിന്റെ സഹോദരൻ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി പ്രവർത്തകരെന്ന് സഹോദരൻ സുരേന്ദ്രൻ. അക്രമി സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. എല്ലാവരും കണ്ടാലറിയാവുന്ന ആർഎസ് എസ് ബിജെപി പ്രവർത്തകരാണ് ബഹളം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർ എസ് എസിന്റെയും ബിജെപിയുടെയും ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്. പുലർച്ചെ…

Read More

വയനാട് ‍ജില്ലയിൽ 276 പേര്‍ക്ക് കൂടി കോവിഡ്; 300 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.73

  വയനാട് ജില്ലയില്‍ ഇന്ന് (04.07.21) 276 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.73 ആണ്. 273 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66124 ആയി. 62488 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3099 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2073 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

അമിബീക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഒരാൾ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി എം ശോഭന ആണ് മരിച്ചത്. ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ് ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 11 പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 4 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ…

Read More

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി

കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.ഉടൻ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്നാം നിലയിൽ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read More

Emirates Palace Jobs Opportunities

Emirates Palace Careers Try not to miss this staggering offer reported for Emirates Palace Careers. Numerous employment forms are being declared by Emirates Palace Careers Abu Dhabi Jobs In UAE and Resorts known as a Super Luxury Hotel Apartment situated in the city of heart called  UAE. Frantically looking savvy, youthful, dynamic, type and experienced experts against the accompanying…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 33,480 രൂപയായി. ഗ്രാമിന് 4185 രൂപയാണ് വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1718 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 44,731 രൂപയിലെത്തി.

Read More