സിഎംആർഎൽ മാസപ്പടി കേസ്; സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ നടത്തിയ പൊതുതാൽപ്പര്യ ഹർജിയിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ നേരെത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകൾ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ…

Read More

കുടുംബപ്രശ്‌നം തെരഞ്ഞെടുപ്പിലേക്കും; ലാലുവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മുൻ ഭാര്യ ഐശ്വര്യ റായ് മത്സരിക്കും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹമോചന ഹർജി നൽകുകയും ചെയ്തു ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായ് ആണ് മകൾ മത്സരിക്കുന്ന കാര്യം അറിയിച്ചത്. അടുത്തിടെയാണ് ആർ ജെ ഡി വിട്ട് ചന്ദ്രിക റായ് നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചേർന്നത്. തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയിൽ മത്സരിക്കാനാണ് ഐശ്വര്യയുടെ നീക്കം…

Read More

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ…

Read More

‘ശബരിമല സ്വർണ്ണകൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപിള്ളിക്ക് അടുത്ത ബന്ധം, ചോദ്യം ചെയ്യൽ മനപൂർവം നീട്ടി’; വിഡി സതീശൻ

ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപിള്ളിയുടെ ചോദ്യം ചെയ്യൽ മനഃപൂർവം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു.കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. ആരും നിഷ്കളങ്കരല്ലെന്നും കൂടുതൽ പേരുകൾ ഇനിയും പുറത്തു വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ…

Read More

പാറയിൽ ഇടിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

  പാലക്കാട് ∙ തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്. റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പൊലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.

Read More

‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്ന മദ്രസകൾ ഉത്തരാഖണ്ഡ് ബോർഡ് പാഠ്യപദ്ധതി സ്വീകരിക്കണം. എല്ലാവർക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സിലബസ് നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൽ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാന ബോർഡ് സിലബസ് നടപ്പിലാക്കാത്ത മദ്രസകൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ”വർഷങ്ങളായി പ്രവർത്തിക്കുന്ന മദ്രസ ബോർഡ് പിരിച്ചുവിടാൻ…

Read More

എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളം ഉദയംപേരൂരിൽ കള്ളനോട്ടുകൾ പിടികൂടി. വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തിൽ ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു 2000 രൂപയുടെ 86 കള്ളനോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ പോലീസ് ചോദ്യം വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് കള്ളനോട്ട് പിടികൂടിയതെന്നതിനാൽ കേസ് ഗൗരവത്തോടെയാണ് പോലീസ് പരിശോധിക്കുന്നത്.

Read More

യുഡിഎഫിൽ സീറ്റ് ധാരണയായി: കോൺഗ്രസ് 95 സീറ്റിൽ, ലീഗിന് 26 സീറ്റുകൾ; അന്തിമ തീരുമാനം നാളെ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ സീറ്റ് ധാരണ പൂർത്തിയായി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും. കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം. മുസ്ലിം ലീഗ് 26 സീറ്റിലും മത്സരിക്കും ജോസഫ് ഗ്രൂപ്പിന് 9, ആർ എസ് പി 5, ജേക്കബ് ഗ്രൂപ്പ് 1, സിഎംപി 1, ഫോർവേർഡ് ബ്ലോക്ക് 1, ജനതാദൾ 1 എന്നിങ്ങനെയാണ് സീറ്റ് വീതംവെപ്പുണ്ടാകുക. അന്തിമ തീരുമാനത്തിന് മുമ്പായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. പി ജെ ജോസഫുമായും മുസ്ലിം ലീഗ്…

Read More

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി.താമരശേരി സ്വദേശികളായ അബ്ദുള്‍ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്‌സൈസിന്റെ പിടിയിലായത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തില്‍ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയില്‍ നിന്നും പൈനാപ്പിള്‍ കയറ്റി ഗുണ്ടല്‍പേട്ടയില്‍ ഇറക്കി തിരികെ വരികയാണെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പണവും…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു,…

Read More