Headlines

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ…

Read More

ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ

തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന്…

Read More

മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല, കർത്തവ്യമാണ് ചെയ്തത്: ഡിജിപി ബെഹ്‌റ

  മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ആക്രമണത്തിൽ ഖേദമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. താൻ നിയമം അനുസരിച്ചാണ് പ്രവർത്തിച്ചത്. സുരക്ഷിത വനത്തിൽ യൂണിഫോം ധരിച്ചുവരുന്നവർ നിരപാധികളല്ല. കീഴടങ്ങൽ പോളിസിയുടെ ഭാഗമായി ഞങ്ങൾ നിരന്തരം കാര്യങ്ങൾ ചെയ്തു. കൂടുംബത്തിന് പൈസ കൊടുക്കുന്ന ആലോചനകൾ വരെ മുന്നോട്ടുവെച്ചു ചെറിയ അലംഭാവം ഉണ്ടെങ്കിൽ മാവോവാദികൾക്കിടയിലെ തീവ്രസ്വഭാവം കൂടുമെന്നതിൽ സംശയമില്ല. ഞാനെന്റെ കർത്തവ്യമാണ് ചെയ്തത്. മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവുമില്ലെന്ന് ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Read More

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം ഇതിന്റെ നടുക്കം ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടുവെന്നാണ് ചിലര്‍ പറഞ്ഞത്. സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ബെയ്‌റൂത്തിലെ തുറമുഖ നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ലബനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗോഡൗണില്‍ രാവസ്തുക്കളും സംഭരിച്ചുവെച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ്…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. പനമരം സെക്ഷനിലെ ഇരട്ടമുണ്ട, മുക്തി, നെയ്കുപ്പ, മണല്‍വയല്‍ എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മാമാട്ടംകുന്നു, പള്ളിക്കല്‍, കോക്കടവ്, ഉപ്പുനട ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കൊവിഡ്; പരിശോധനക്കായി നൽകിയത് വ്യാജ പേര്

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അഭിജിത്തിനും സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണക്കും കൊവിഡ് സ്ഥിരീകരിച്ചത്.   കെ എസ് യു സംസ്ഥാന പ്രസിഡന്റ് പരിശോധനക്കായി വ്യാജ പേരാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്‌കൂളിൽ നടന്ന പരിശോധനയിൽ ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്…

Read More

താനൂരിൽ പികെ ഫിറോസ് തോറ്റു; എൽ ഡി എഫ് തരംഗം ആഞ്ഞടിക്കുന്നു

  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. 96 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുകയോ വിജയിക്കുകയോ ചെയ്തിരിക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ് താനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി കെ ഫിറോസ് പരാജയപ്പെട്ടു. വി അബ്ദുറഹ്മാനോട് 700 വോട്ടിനാണ് പരാജയപ്പെട്ടത്. തൃത്താലയിൽ വി ടി ബൽറാം എംബി രാജേഷിനോട് പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയിച്ചു. പാലക്കാട് സീറ്റിൽ മാത്രമാണ്…

Read More

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി

  കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് ആധാരം. ഹൈക്കോടതി അഭിഭാഷകനായ ജനാർദന ഷേണായിയുടെ ഹർജിയിലാണ് ഉത്തരവ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെയായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നായിരുന്നു സുധാകരന്റെ പരാമർശം അതേസമയം തന്റെ പരാമർശത്തിൽ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരൻ പ്രതികരിച്ചു….

Read More

ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ആകെ മരണം 1457 ആയി

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരുക്കില്ല

  കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More