റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു; തമിഴ്നാട്‌ കടലൂരിൽ 9 കുട്ടികൾക്ക് പരുക്ക്

തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു. 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ സ്കൂളിലെ കുട്ടികൾ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാൻ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള തൂണിൽ ഇടിച്ചു. വാഹനം പൂവനൂരിലെ ലെവൽ ക്രോസിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള ഒരു തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ സ്കൂളിൽ…

Read More

ലൈംഗിക പീഡന കേസ്; രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്, കേരളം വിട്ടതായി സൂചന

ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുൽ കേരളം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നടക്കമുള്ള ഗുരുതര വകുപ്പുകളാണ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍…

Read More

കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുതെന്ന് സ്പീക്കർ

  കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും അക്രമികളല്ല, ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതി ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ പറഞ്ഞു.

Read More

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ നടക്കും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർ‌ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. അതിനിടെ നടനും…

Read More

ഓസ്ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പല നഗരങ്ങളും ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓസ്ട്രേലിയയിൽ കനത്ത മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട നഗരങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തന ടീമുകൾ രംഗത്ത്. കൂബർപീഡി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എ.ഡി.എഫ് വിമാനം അയക്കുമെന്ന് അധികൃതർ അറിയിച്ചു. മാർല, റോക്സി ഡൗൺസ്, ലേ ക്രീക്ക് തുടങ്ങിയ നഗരങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ എയർ ലിഫ്റ്റിംഗിലൂടെ വിതരണം ചെയ്യുന്നുണ്ട്. കനത്ത മൺസൂൺ മഴ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്.

Read More

ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയെ പരിശോധനക്ക് വിധേയനാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു..

Read More

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

മന്ത്രി ചർച്ചയ്ക്ക് വിളിച്ചതല്ല പോയി കണ്ടതാണ്; ആറ് പ്രാവശ്യം ചർച്ച നടത്തിയെന്ന് പറയുന്നത് പൊതുജനങ്ങളെ പറ്റിക്കാൻ, LPST എൻ ഷംസുദ്ദീന്റെ വാദത്തെ തള്ളി ഉദ്യോഗാർഥികൾ

  സെക്രട്ടറിയേറ്റിന് മുന്നിലെ LPST സമരത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ വാദത്തെ തള്ളി ഉദ്യോഗാർഥികൾ. ആറുതവണ ചർച്ച നടന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. ആവശ്യങ്ങൾ അറിയിച്ച് ഇന്ന് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു     സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം കൂടുതൽ ശക്തമാകുകയാണ്. 24 ദിവസമായി സമരം തുടരുന്ന റാങ്ക് ഹോൾഡേഴ്സ് ഇനി സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല…

Read More

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാർച്ച്

കോഴിക്കോട് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടം തകർന്ന സംഭവത്തിൽ മേയറുടെ വസതിയിലേക്ക് യൂഡിഎഫിൻെറ നൈറ്റ് മാർച്ച്. മേയർ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, പി വി അൻവർ എന്നിവരുടെ നേത്യത്വത്തിലാണ് മാർച്ച് നടക്കുന്നത്. പ്രവർത്തകർ ബാരിക്കേഡ് മറികടന്നുകൊണ്ട് മേയർ ഭവനിലേക്ക് കടക്കാൻ ശ്രമിച്ചു. ചില പ്രവർത്തകർ മതിൽ ചാടി അകത്തേക്ക് പ്രവേശിക്കാനും ശ്രമിച്ചു.കാട്ടു കള്ളന്മാരാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കോഴിക്കോട്…

Read More

സംസ്ഥാനത്ത് ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് കേന്ദ്രസംഘം

കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ…

Read More