എം ശിവശങ്കറിനെതിരെ സിബിഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ സിബിഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും. ലൈഫ് കരാറിന് ഉപകാരമായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കരാറിന്റെ ഭാഗമായുള്ള കോഴയാണ് ഇതെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. 2017ലെ സർക്കാർ നോട്ടിഫിക്കേഷൻ നമ്പർ 483 പ്രകാരം കേസെടുക്കാമെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന നിർദേശം   അഴിമതി നിരോധനത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിവശങ്കറിനെതിരെ റിപ്പോർട്ട് നൽകാനാണ് സിബിഐ തീരുമാനം….

Read More

ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക കപ്പ് ടീമിലിടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആരാധകരിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ആദ്യ മൂന്നുമത്സരങ്ങളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇനി അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ…

Read More

പരുക്കിന്റെ വില്ലത്തരം തുടരുന്നു; ജഡേജക്കും വിഹാരിക്കും പുറമെ ബുംറയും നാലാം ടെസ്റ്റിൽ നിന്ന് പുറത്ത്

ഇന്ത്യൻ ടീമിനെ വിടാതെ പിടികൂടി പരുക്ക്. നാലാം ടെസ്റ്റിൽ നിന്ന് രവീന്ദ്ര ജഡേജയെയും ഹനുമ വിഹാരിയെയും നഷ്ടപ്പെട്ടതിന് പിന്നാലെ ബുംറക്ക് കൂടി പരുക്കേറ്റത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. വയറിന് പേശിവലിവ് അനുഭവപ്പെട്ടതോടെ ബുംറ നാലാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് ഉറപ്പായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്ത് ബുംറക്ക് വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റതിനെ തുടർന്ന് ജഡേജയെയും വിഹാരിയെയും നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓസീസ് പര്യടനത്തിന് എത്തിയ ടീമംഗങ്ങളിൽ നിന്ന് മുഹമ്മദ്…

Read More

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി; വളർത്തുനായയെ ആക്രമിച്ചു

  പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഇവിടെ തെക്കേപരിയാരത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തുനായയെ പുലി ആക്രമിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് കഴിഞ്ഞാഴ്ച പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേ പുലി തന്നെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വളർത്തുമൃഗങ്ങളെ വരെ ആക്രമിക്കുന്നതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്, 14 മരണം; 4156 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദോടെ ആകെ രോഗബാധിതരുടെ എണ്ണം 68.35 ലക്ഷമായി   971 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായി മരിച്ചത്. ആകെ കൊവിഡ് മരണം 1,05,526 ആയി ഉയർന്നു. 58.27 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 9.02 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്.   മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും രൂക്ഷമായി കൊവിഡ് വ്യാപനം…

Read More

മുട്ടിൽ മരം മുറി കേസ്: ക്രൈംബ്രാഞ്ച് സംഘത്തെ ഐജി സ്പർജൻ കുമാർ നയിക്കും

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിനായുള്ള ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ട ചുമതല. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്. മരം മുറിക്കൽ കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിനാണ് കേസിന്റെ അന്വേഷണം. സമിതിയുടെ തലവനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചിരുന്നു. അതേസമയം ഉന്നതതല സംഘത്തിലെ വിജിലൻസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നതിൽ നാളെ തീരുമാനമുണ്ടാകും.

Read More

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി; മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാൽ സർക്കാർ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ മറുപടി നൽകി. പ്രൊപ്പോസൽ വെക്കുക മാത്രമാണ് ചെയ്തത്. സർക്കാർ ഏത് തീരുമാനമെടുത്താലും അതിനെ മാനിക്കുന്നു. സർക്കാരിനൊപ്പം കെഎംആർഎൽ ഉണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി. ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനപ്രതിസന്ധിയുള്ള കാലമാണ്. പെൻഷൻ നേരത്തെ കൊടുക്കും….

Read More