Headlines

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ മാറ്റുമോ; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഉടനെ

സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ജോലി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനാകും തീരുമാനമെടുക്കുക. നേരത്തെ 17ാം തീയതി പൊതുപരീക്ഷ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത് മോഡൽ പരീക്ഷ കഴിഞ്ഞ് പൊതുപരീക്ഷക്ക് തയ്യാറെടുത്തു കഴിഞ്ഞ വിദ്യാർഥികളും നിലവിൽ ആശങ്കയിലാണ്. തീയതി മാറ്റുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക…

Read More

സംസ്ഥാനത്ത് ഇന്ന് 3 പുതിയഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 3 പുതി ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

ഇരട്ടക്കൊലപാതകം: സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്ത് ആലപ്പുഴയിൽ സർവകക്ഷി യോഗം

  ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി. ഇരട്ടക്കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിൽ ഉണ്ടാകരുതെന്ന് സർവകക്ഷി യോഗം ആഹ്വാനം ചെയ്തതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ…

Read More

വിസ്മയയുടെ മരണം: കുറ്റപത്രം ഈ മാസം പത്തിന് സമർപ്പിക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ വിസ്മയ എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമർപ്പിക്കും. നാൽപതിലേറെ സാക്ഷികളുള്ള ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം തികയുന്നതിന് മുമ്പേയാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. പ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ തീരും…

Read More

സാമ്പത്തിക തട്ടിപ്പ്: മാണി സി കാപ്പൻ എംഎൽഎക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് ഹർജിയിൽ പറയുന്നു ദിനേശിന്റെ പരാതിയിൽ നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം.

Read More

പ്രധാനമന്ത്രി കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. ഇന്ന് എയിംസിലെ നഴ്സുമാരായ പുതുച്ചേരിയിൽ നിന്നുളള പി.നിവേദ, പഞ്ചാബിൽ നിന്നുളള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് വാക്സിൻ രണ്ടാമത്തെ ഡോസ് വാക്സിൻ നൽകിയത്. മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്സിൻ എല്ലാവർക്കും നൽകണമെന്നതാണ് പ്രധാനപ്പെട്ട…

Read More

ബാബുവിനെ രക്ഷപ്പെടുത്താനായി ചെലവായത് മുക്കാൽ കോടിയോളം രൂപ

  മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി ചെലവ് വന്നത് മുക്കാൽ കോടിയോളം രൂപ. ദുരന്തനിവാരണ അതോറിറ്റിയുടേതാണ് പ്രാഥമിക കണക്ക്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർക്ക് മാത്രം നൽകിയത് അരക്കോടി രൂപയാണ്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞ് ബാബു വീട്ടിലെത്തിയപ്പോഴേക്കും സംസ്ഥാന ഖജനാവിൽ നിന്ന് ചെലവായത് മുക്കാൽ കോടിയോളം രൂപയാണ്. ചില ബില്ലുകൾ ഇനിയും കിട്ടാനുണ്ടെന്നതിനാൽ തുക കൂടാനാണ് സാധ്യത….

Read More

അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി റെയിൽവേ; സമയക്രമം അറിയാം

തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി റയിൽവേ. നാളെ മുതല്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ ഉത്തരവ് ഇറക്കി. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. 16343/16344 തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍…

Read More

കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

  കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട് സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചേക്കും. അടുത്ത ദിവസം തന്നെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇന്നലെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ധർമരാജനെ അറിയാമെന്നും…

Read More