തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം; ചര്‍ച്ച

  ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം. ടിവികെ കൊടിയിലെ മഞ്ഞയും ചുവപ്പും നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.   സ്‌കൂള്‍, കോളേജ് ബസുകള്‍ക്ക് സമാനമായ നിറം എംടിസി ബസുകള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ടിവികെ ഫ്‌ളാഗിന് സമാനമായ നിറം നല്‍കിയതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭരണം മാറുമ്പോള്‍ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളേയും…

Read More

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരണം. അതിനിടെ യമനിലേക്ക് വൻ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്‌സിലുമാണ് വ്യോമാക്രമണം നടന്നത്. സൗദിയിലേക്ക് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം സൗദി സഖ്യ സേന തടഞ്ഞു. തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടുള്ള ഹൂതി മിസൈൽ ആക്രമണമാണ് തടഞ്ഞത്….

Read More