ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ…

Read More

വയനാട്ടിൽ 374 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.

Read More

മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന കൊമ്പ് കേസിലെ റിമാൻഡ് പ്രതി മരിച്ചു

കൽപ്പറ്റ:റിമാൻ്റ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന കുഞ്ഞോം കാട്ടിയേരി കോളനിയിലെ രാജു (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലധികൃതർ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രി സാറ്റ് ലൈറ്റ് ആശുപത്രിയായ വിൻസെൻ്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞോം ആന കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് രാജു റിമാൻ്റിലായത്.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിക്ക്, പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. രാഹുലിൽ നിന്നും പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ…

Read More

വയനാട്ടിൽ 81 പേര്‍ക്ക് കൂടി കോവിഡ് ; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ , 61 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (22.09.20) 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ ഒരു വനിത പോലീസ് ഓഫീസര്‍ക്കുള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും 2 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2715 ആയി. 2060 പേര്‍ രോഗമുക്തരായി. നിലവില്‍ 640 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-*…

Read More

ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറും, 12കാരി വാട്ട്സ്ആപ്പിൽ വിൽപ്പനക്ക്; 2 പേർ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ ആറാം ക്ലാസുകാരി ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. വിജയനഗരയിൽ ആണ് കൊടും ക്രൂരത നടന്നത്. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസുള്ള പെൺകുട്ടിയെ വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു പെൺകുട്ടിയെ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം വാട്ട്സ്പാപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം…

Read More

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 4 മരണം; 2424 പേർക്ക് രോഗമുക്തി

കേരളത്തിൽ 1223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂർ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസർഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 71,566 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്: ശമ്പളം പിടിയ്ക്കുന്നത് ആറ് മാസം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളെ അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. കഴിഞ്ഞ അഞ്ച് മാസമായി പിടിക്കുന്നുണ്ട്. മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത…

Read More

ഇടുക്കി അടിമാലിയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെൺ വാണിഭം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ സിജോ, ഇടപാടുകാരായ ആരക്കുഴി സ്വദേശി അഖിൽ, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പിടിയിലായത്.   നിർദേശത്തിനനുസരിച്ച് സ്ത്രീകളെ ഹോം സ്‌റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകൾ. സിജോയുടെ സഹായി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. നാല് സ്ത്രീകളും പരിശോധന സമയത്ത് ഹോം സ്‌റ്റേയിലുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് വിട്ടയച്ചു   ഹോം സ്‌റ്റേയിലുണ്ടായിരുന്ന വാഹനങ്ങളും മൊബൈൽ ഫോണുകളും…

Read More

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്നു പറഞ്ഞ് ശാലിനി

തല അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു മലയാളി പ്രേക്ഷകരുടെ പ്രിയ നടി ശാലിനി.. നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ശാലിനി അഭിനയം ഉപേക്ഷിച്ചതില്‍ ആരാധകർ നിരാശിതരായി. അഭിനയം എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം പറയുന്നു. . ”അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള…

Read More