പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം: പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

  മലപ്പുറം പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷത്തിൽ മഞ്ചേരി പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അധ്യാപകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകരെ മർദിച്ചതിൽ അധ്യാപകർക്കെതിരെയും അധ്യാപകരെ മർദിച്ചെന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട് അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എംഎസ്എഫിനെതിരെയും എസ് എഫ് ഐക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. എസ് എഫ് ഐ പ്രവർത്തകനെ അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌കൂളിൽ സംഘർഷമുണ്ടായത്.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മൺസൂൺ കാറ്റും മഴയും നാളെയോടെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത്…

Read More

വയനാട് പുൽപ്പള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു

  പുൽപ്പള്ളി :- കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടേയും മകൻ അഭിജിത് (17) വീടിനുള്ളിൽ തൂങ്ങി മരിച്ചു. വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരി – മഞ്ജു.

Read More

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 12.90

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് : 12.90 വയനാട് ജില്ലയില്‍ ഇന്ന് (20.10.21) 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 309 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122729 ആയി. 119544 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് മുക്തരായ ആളുകൾ അവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻറെ നേതൃത്വത്തിൽ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിച്ചത്. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10…

Read More

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

  മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്. പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ…

Read More

കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ‌ അടിമുടി പിഴച്ചു; ഇരച്ചെത്തി വിദ്യാർഥികൾ, തിരികെയെത്തി ദിപ്കെയും

  ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12–ാം ക്ലാസ് മൂല്യനിർണയത്തിലെ കുഴപ്പങ്ങൾ തുടങ്ങി വിദ്യാഭ്യാസ വകുപ്പിനു പല വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്രസർക്കാരിനെ വിറപ്പിച്ച് വിദ്യാർഥികൾ. സിജെപി തുടങ്ങിയ പ്രതിഷേധത്തെ നിസ്സാരവൽക്കരിച്ച കേന്ദ്രം, അവഗണിച്ച് ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചത്. പ്രതിഷേധക്കാർക്കു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയെ ‘ജെൻ സീ കലാപം’ എന്നു പരിഹസിക്കാനും ഫോളോവർമാരിൽ ഏറെയും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്നാരോപിച്ച് തെറ്റിദ്ധരിപ്പിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക് ജന്തർമന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി…

Read More