ഹജിനെത്തുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് വാക്‌സിൻ സ്വീകരിക്കണം

മക്ക: സൗദി അറേബ്യക്കകത്തു നിന്ന് ഈ കൊല്ലം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം. ഈ വർഷത്തെ ഹജിനുള്ള ആരോഗ്യ വ്യവസ്ഥകൾ ദേശീയ പരിവർത്തന പ്രോഗ്രാം ആണ് തയാറാക്കിയത്. ദുൽഹജിന് മുമ്പായി മക്കയിലെയും മദീനയിലെയും നിവാസികളിൽ ലക്ഷ്യമിട്ട വിഭാഗങ്ങളിൽ പെട്ട 60 ശതമാനത്തിനും വാക്‌സിൻ നൽകും. രോഗബാധാ സാധ്യത കൂടിയ വിഭാഗങ്ങളെ ഇത്തവണ ഹജ് നിർവഹിക്കാൻ അനുവദിക്കില്ല. പതിനെട്ടു മുതൽ അറുപതു വരെ വയസ് പ്രായമുള്ളവർക്കു മാത്രമാണ് ഹജ്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഉച്ച വരെ ഭേദപ്പെട്ട പോളിങ്; വോട്ട് ചെയ്ത് പ്രമുഖര്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്….

Read More

സർക്കാർ ഭൂമി: വ്യവസായ വകുപ്പ് കണക്കെടുക്കുന്നു; കയ്യിലെത്തി, 2000 ഏക്കർ പൊതുഭൂമി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ദേശീയപാതകൾ എന്നിവയോടു ചേർന്നു വ്യവസായ ആവശ്യത്തിനു ഭൂമിയേറ്റെടുക്കാൻ നിയമനടപടികൾ ലഘൂകരിക്കുന്നു. നിലവിലെ ‘ഭൂമി ഏറ്റെടുക്കൽ, പുനരധിവാസവും പുനഃസ്ഥാപനവും നിയമ’ത്തിന്റെ (എൽഎആർആർ ആക്ട്) നടപടിക്രമങ്ങളിൽ കുരുങ്ങി സ്ഥലമെടുപ്പു നീളുന്നത് ഒഴിവാക്കലാണു ലക്ഷ്യം. എൽഎആർആർ നിയമത്തിലുള്ള നെഗോഷ്യബിൾ പർച്ചേസ് എന്ന വ്യവസ്ഥ ഉപയോഗിച്ചാകും ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ലഘൂകരിക്കുക. ഭൂവുടമകളുമായി ചർച്ച ചെയ്തു ന്യായവിലയ്ക്കു ഭൂമി ഏറ്റെടുക്കാൻ ധാരണയിലെത്തണം. നടപടിക്രമങ്ങൾ വേഗത്തിലാകുകയും ഭൂമിയുടെ വില പെട്ടെന്നു ലഭിക്കുകയും ചെയ്യുമെന്നതാണു നേട്ടം. സ്വകാര്യ കമ്പനികൾക്കു…

Read More

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

  പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാട്ടാനയാക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട്, കാണാതായി

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസം സൃഷ്ട്ടിക്കുണ്ട്. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ…

Read More

പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിച്ചു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. കാടങ്കോട് സ്വദേശി അബ്ദുൽ ഷുക്കൂർ, വെള്ളൂർ സ്വദേശികളായ ഇ കെ ആരിഫ, എംടിപി സുഹ്‌റ എന്നിവരുടെ പരാതിയിലാണ് കേസ് എം സി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് അരങ്ങേറിയത്. ഖമറുദ്ദീനെ കൂടാതെ മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിക്കാർ പറയുന്നത്. 30 ലക്ഷം രൂപ നിക്ഷേപമായി…

Read More

വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ്‌ വേട്ട

  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

Read More

ശ്രീലങ്ക ചാരം; വെടിക്കെട്ടൊരുക്കി ഇഷാനും ശ്രേയസും: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്കായി ഇഷാന്‍ കിഷനും (89) ശ്രേയസ് അയ്യരും (57*) രോഹിത് ശര്‍മയും (44) ബാറ്റിങ്ങില്‍ തിളങ്ങി. മറുപടിക്കിറങ്ങിയ സന്ദര്‍ശക നിരയില്‍ ചരിത് അസലന്‍ക (53*) മാത്രമാണ് തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട്…

Read More

ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 18 പേർ മരിച്ചു

  ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 രോഗികൾ മരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന അമ്പതോളം പേരെ രക്ഷപ്പെടുത്തി. കൊവിഡ് വാർഡിലുണ്ടായിരുന്ന രോഗികളാണ് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ നാല് നിലയുള്ള ആശുപത്രിയുടെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും 18 പേർ മരിച്ചിരുന്നു.

Read More

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ…

Read More